പെട്ടെന്നു തയാറാക്കാം സ്പെഷൽ മെഴുക്കുപുരട്ടി
പച്ചക്കായ്, ചേന, പയർ, കോവയ്ക്ക, ബീൻസ്, കാരറ്റ്, ഉരുളക്കിഴങ്ങ് എന്നിവ കനംകുറച്ച് ഒരിഞ്ചു നീളത്തിൽ മുറിച്ചു വൃത്തിയായി കഴുകി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു പാകത്തിനു വെള്ളമൊഴിച്ചു കുക്കറിൽ വേവിക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു കടുകിട്ടു പൊട്ടിയാലുടൻ വേവിച്ച കഷണങ്ങൾ ചാറോടുകൂടി ഒഴിക്കുക. തേങ്ങ ചുരണ്ടിയതും കറിവേപ്പിലയും ഇട്ടു ചെറുതീയിൽ നന്നായി ഇളക്കി കുറുകിവരുമ്പോൾ (കഷണങ്ങൾ ഉടഞ്ഞുപോകാതെ നോക്കണം) വാങ്ങിവയ്ക്കാം. പുട്ട്, പത്തിരി, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം കഴിക്കാം.