മഴക്കാലം തുടങ്ങി, വിഷമടിയേൽക്കാത്ത കടച്ചക്കയ്ക്ക് നല്ല കാലം!
മഴ തുടങ്ങിയതോടെ ശീമച്ചക്കയ്ക്ക് (കടച്ചക്ക) നല്ല ചെലവാണ്. കീടനാശനി ഉപയോഗിക്കാത്ത ഫലമായതിനാൽ ശീമച്ചക്ക ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. രുചികരമായ കടച്ചക്ക വറുത്തത് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
1. കടച്ചക്ക–കാൽ കിലോ
2. മുളകുപൊടി–മുക്കാൽ വലിയ സ്പൂൺ
കുരുമുളകുപൊടി–കാൽ െചറിയ സ്പൂൺ
കടുക് –കാൽ െചറിയ സ്പൂൺ
ചുവന്നുള്ളി–10
വെളുത്തുള്ളി –നാല്
ഇഞ്ചി–ഒരു കഷണം
3.ഉപ്പ്–പാകത്തിന്
4.എണ്ണ–പാകത്തിന്
പാകം െചയ്യുന്ന വിധം
∙കടച്ചക്ക തൊലി കളഞ്ഞ്, ഏകദേശം കാൽ ഇഞ്ചു കനത്തിലും മൂന്നിഞ്ചു നീളത്തിലും മുറിച്ചു വയ്ക്കുക.
∙ഇത് അപ്പച്ചെമ്പിന്റെ തട്ടിൽവച്ച് ആവി വരുമ്പോൾ വാങ്ങി വെള്ളം വാലാൻ വയ്ക്കുക.
∙രണ്ടാമത്തെ േചരുവ മയത്തിൽ അരച്ച് ഉപ്പും േചർത്തു കടച്ചക്കയിൽ പുരട്ടി കുറച്ചുസമയം വയ്ക്കുക.
∙പീന്നീട് ചൂടായ എണ്ണയിലിട്ട് ഇരുവശവും മൂപ്പിച്ചെടുക്കുക.