നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോൾ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഉൗർജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളർച്ചയ്ക്കും വികാസത്തിനും പ്രാതൽ നിർബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. എളുപ്പത്തിൽ തയാറാക്കാവുന്ന തക്കാളി ഉപ്പുമാവിന്റെ രുചിക്കൂട്ട് പരിചയപ്പെട്ടാലോ?

ചേരുവകൾ

  • എണ്ണ – 2 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • സവാള – 1
  • തക്കാളി – 2
  • ഇഞ്ചി – 1 ടീസ്പൂൺ (അരിഞ്ഞത്)
  • പച്ചമുളക് – 2 (ചെറുതായി അരിഞ്ഞത്)
  • കറിവേപ്പില – 1
  • ഉപ്പ് – ആവശ്യത്തിന്
  • റവ – 1 കപ്പ്
  • ചൂട് വെള്ളം – ഒന്നര കപ്പ്

തയാറാക്കുന്ന വിധം

∙ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. തക്കാളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പിലയും ചേർക്കാം (എല്ലാം ചെറുതായി അരിഞ്ഞത്). ഇതിലേക്ക് റവയും ചൂടുവെളളവും ചേർത്ത് നന്നായി കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ച് ചൂടോടെ ഉപയോഗിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT