വിനാഗിരി ചേർക്കാതൊരു ബീറ്റ്‌റൂട്ട് അച്ചാർ
അച്ചാറുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് വിനാഗിരി (അസെറ്റിക് ആസിഡ്) അത്ര നല്ലതല്ല. കളറും കൃത്രിമ പ്രിസർവേറ്റീവുകളും ചേർക്കാത്ത ഒരു ഇൻസ്‌റ്റന്റ് അച്ചാറുണ്ടാക്കാം.
ചേരുവകൾ
- ബീറ്റ്‌റൂട്ട് - 1 എണ്ണം
- ചെറുനാരങ്ങ - പകുതി
- പച്ചമുളക് - 1
- കറിവേപ്പില - ഒരുതണ്ട്
- വെളുത്തുള്ളി - 2 അല്ലി
- ഇഞ്ചി - വളരെക്കുറച്ച്
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് ഗ്രേറ്ററിൽ ചിരകിയെടുക്കുക. പച്ചമുളക് കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി ഇവ ചതച്ചുചേർത്ത് ആവശ്യത്തിന് ഉപ്പുചേർത്തു ചെറുനാരങ്ങാനീരൊഴിച്ച് സ്‌പൂൺകൊണ്ട് യോജിപ്പിക്കുക. (അര ടീസ്‌പൂൺ വെളിച്ചെണ്ണ ചേർത്താൽ മറ്റൊരു രുചിയായി)