പപ്പടം പൊടിച്ചു കൂട്ടി സദ്യ കഴിച്ചിട്ടില്ലേ?.പപ്പടം ഒഴിച്ചു കൂട്ടാൻ പറ്റിയാലോ? പലരും ഇതുവരെ ആലോചിച്ചിട്ടില്ലാത്ത കാര്യമായിരിക്കും പപ്പടക്കറി. നിമിഷ നേരം കൊണ്ടു തയാറാക്കാൻ കഴിയുന്നതിനാൽ രാവിലെ ജോലിക്കും സ്കൂളിലേക്കും പോകുന്നവർക്ക് ചോറിനൊപ്പം കൊണ്ടുപോകാം. 

ചേരുവകൾ

  • പപ്പടം – 2 എണ്ണം
  • തേങ്ങ ചിരവിയത്– അര മുറി
  • കടുക്– 1 ടിസ്പൂൺ
  • കറിവേപ്പില – 1 തണ്ട്
  • വെളിച്ചെണ്ണ– ടി ടേബിൾ സ്പൂൺ
  • ജീരകം– 1/2 ടി സ്പൂൺ
  • മഞ്ഞൾപ്പൊടി– ആവശ്യത്തിന് 
  • മുളക‌ുപൊടി– 1 ടി സ്പൂൺ

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചു വച്ച പപ്പടം ചേർക്കുക. കരിയുന്നതിനു മുൻപ് തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും കൂടി നന്നായി അരച്ചെടുത്തു ഇതിലേക്കു ചേർക്കുക.  മുളക‌ുപൊടി ചേർക്കുക.  ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് തിളച്ച ഉടൻ ഇറക്കി വയ്ക്കാം.