ബ്രഡിനൊപ്പം ടേസ്റ്റി സ്പാനിഷ് ഓംലെറ്റ്
പ്രഭാത ഭക്ഷണം രുചികരമാക്കാൻ ഒരു സ്പാനിഷ് ഓംലെറ്റ് തയാറാക്കിയാലോ? കാപ്സിക്കവും കനംകുറിച്ചരിഞ്ഞ കൂണും മുട്ടയുടെ വെള്ളയുമാണ് ഇതിലെ പ്രധാന ചേരുവകൾ.
1. കാപ്സിക്കം (ചുവപ്പും മഞ്ഞയും, പച്ചയും, കനം കുറച്ചരിഞ്ഞത്) - ഓരോന്നിന്റെയും കാൽഭാഗം വീതം
2. കൂൺ(കനം കുറച്ചരിഞ്ഞത്) – രണ്ട്
3. മുട്ടവെള്ള – മൂന്നു മുട്ടയുടേത്
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ യോജിപ്പിച്ചു നന്നായി അടിക്കുക.
- തവ അടുപ്പിൽ വച്ചു ചൂടാകുമ്പോൾ എണ്ണയൊഴിച്ച്, തയാറാക്കിയ മുട്ടമിശ്രിതം ഒഴിച്ചു ചെറുതീയിൽ വേവിച്ചെടുക്കുക.