വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർത്ത് പൂരി തയാറാക്കി കഴിച്ചിട്ടുണ്ടോ? സാധാരണ പൂരിക്കൊപ്പം ഉരുളക്കിഴങ്ങു കറിയായിരിക്കുമല്ലോ

ചേരുവകൾ

  •  ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് — ഒരു കപ്പ്
  •  മൈദ — ഒരു കപ്പ്
  •  ഉപ്പ് — പാകത്തിന്
  • എണ്ണ — വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചതും മൈദയും ഉപ്പും യോജിപ്പിച്ച്, വെള്ളം ചേർക്കാതെ നന്നായി കുഴച്ചു പൂരിക്കു കുഴയ്ക്കുന്ന മാവു പരുവത്തിലാക്കുക. ഈ മാവ്, ചെറിയ ഉരുളകളാക്കി, പൂരി വലുപ്പത്തിൽ പരത്തി, ചൂടായ എണ്ണയിൽ വറുത്തുകോരുക.