ടിക് ടോക്ക് വിഡിയോയിലൂടെ ശ്രദ്ധേയയായ അമ്മാമ നല്ല അസ്സൽ മത്തിക്കറി എങ്ങനെ തയാറാക്കാമെന്നു കാണിച്ചു തരികയാണ്, ടിക് ടോക്ക് അമ്മാമ സ്വാഭാവിക അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടൊരാളാണ്. മേരി ജോസഫ് മാമ്പിള്ളി എന്നാണ് അമ്മാമയുടെ പേര്. നോർത്ത് പറവൂരിലെ ചിറ്റാറ്റുകരക്കാരി അമ്മാമ്മയും കൊച്ചുമകൻ ജിൻസണും ചേർന്നുള്ള വിഡിയോകൾക്ക് നിരവധി ആരാധകരാണ്. ടിക്ക് ടോക്ക് മാത്രമല്ല നല്ല മത്തിക്കറി അസ്സലാക്കാനുള്ള വിദ്യകളും അമ്മച്ചി പറഞ്ഞു തരുകയാണ് പുതിയ വിഡിയോയിലൂടെ.

ചേരുവകൾ

  • മത്തി – അരക്കിലോ
  • സവാള – 4 
  • പച്ചമുളക് – 11
  • വെളുത്തുള്ളി – 7 അല്ലി 
  • വിനാഗിരി – ഒന്നര ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഇഞ്ചി – ഒരു കഷണം
  • കറിവേപ്പില – ഒരു തണ്ട്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാള,പച്ചമുളക്,കറിവേപ്പില, ഇഞ്ചി എല്ലാം അരിഞ്ഞ് ഒരു പാത്രത്തിലിട്ട് അടുപ്പിൽ വയ്ക്കാം. തീകത്തിച്ച് ചൂടായി തുടങ്ങുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. നന്നായി വഴറ്റി എടുക്കണം. വഴന്നു വരുമ്പോൾ വെളുത്തുള്ളി രണ്ടായി അരിഞ്ഞത് ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചെടുക്കുക. വിനാഗിരിയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. ഉപ്പും പുളിയും പകത്തിനുണ്ടോന്നു നോക്കി, ആവശ്യത്തിന് ചേർത്തു കൊടുക്കാം. ഇതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി ചേർത്ത് മൂടിവച്ച് വേവിച്ചെടുക്കുക. വെള്ളം പറ്റിച്ചെടുത്താൽ  നല്ല കിടിലൻ മത്തി കറി റെഡി. മത്തി ചേർത്ത് പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനിറ്റ് അടച്ചു വച്ചു വേവിക്കണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT