നാലു ചേരുവകൾ മാത്രമുള്ള കാന്താരിച്ചെമ്മീൻ
ഒരുപാട് ചേരുവകളുമായി ചട്ടിയിൽ കയറുന്ന മീൻ തിരികെയെത്തുമ്പോള്‍ അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെട്ടിട്ടുണ്ടാവും. ചെമ്മീനിന്റെ യഥാർഥ രുചി അറിയാൻ താൽപര്യമുള്ളവർക്ക് എളുപ്പത്തിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത വിഭവമാണ് കാന്താരിച്ചെമ്മീന്‍
ചേരുവകൾ
- ചെമ്മീന്‍ – 20 എണ്ണം ( ഇടത്തരം വലുപ്പമുള്ളത്)
- കാന്താരി – 6 എണ്ണം
- ഉപ്പ്– ആവശ്യത്തിന്
- വെളിച്ചെണ്ണ– 50 മില്ലീലീറ്റർ
തയാറാക്കുന്ന വിധം
വൃത്തിയാക്കിയെടുത്ത ചെമ്മീനിൽ ചുവന്ന കാന്താരി അരച്ചതും ഉപ്പും ചേർത്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും വറുത്തെടുക്കുക. ഡീപ് ഫ്രൈ ചെയ്യരുത്. ചൂടോടെ ഉപയോഗിക്കാം