വെജിറ്റേറിയൻ ഭക്ഷണക്കാരുടെ ഇഷ്ടവിഭവമാണ് സോയാ. കശുവണ്ടി അരച്ചു ചേർത്ത് രുചികരമായ കുറുമ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • സോയാ ബോൾ – 100 ഗ്രാം
  • സവാള വലുത് – 1
  • പച്ചമുളക് – 3
  • ഇഞ്ചി – 1 കഷണം
  • വെളുത്തുള്ളി – 1 ബോൾ
  • കറിവേപ്പില – 3 തണ്ട്
  • മുളകുപൊടി – 1 സ്‌പൂൺ, മഞ്ഞൾപ്പൊടി –  അര സ്‌പൂ. മല്ലിപ്പൊടി – 1 സ്‌പൂൺ
  • തക്കാളി വലുത് 2, തേങ്ങാക്കൊത്ത് – അര കപ്പ്
  • ഗരം മസാല – 1 സ്‌പൂൺ
  • നെയ്യ് – 1 ടേബിൾ സ്‌പൂൺ, കശുവണ്ടി 25 ഗ്രാം, പച്ചമുളക് – 6
  • വെളിച്ചെണ്ണ – ആവശ്യത്തിന്, മല്ലിയില – ഒരു പിടി

തയാറാക്കുന്ന വിധം

സോയാബോൾസ് തിളച്ച വെള്ളത്തിൽ 20 മിനിറ്റ് ഇട്ട് മൂടി വച്ച ശേഷം ആ വെള്ളം കളഞ്ഞ് തണുത്ത് വെള്ളം ഒഴിച്ച് ഊറ്റി, പിഴിഞ്ഞ് അരിഞ്ഞുവയ്‌ക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാം ചേരുവ അരിഞ്ഞത് വഴറ്റുക. ഇതിൽ മൂന്നാം ചേരുവയും ശേഷം നാലാം ചേരുവയും ഇട്ട് എണ്ണ തെളിയുന്നതു വരെ വഴറ്റിയ ശേഷം ചൂടാറി കഴിയുമ്പോൾ 10 കശുവണ്ടിയും ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചു വയ്‌ക്കുക. ഈ അരപ്പും അരിഞ്ഞ സോയാബോൾസും ഉപ്പും ഒരു കപ്പ് വെള്ളവും മസാലപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് തിളപ്പിക്കുക. വെള്ളം വറ്റി ഗ്രേവി കുറുകുമ്പോൾ മല്ലിയില അരിഞ്ഞത് ഇട്ട് ഇറക്കാം. നെയ്യ് ചൂടാക്കി കശുവണ്ടി വറുക്കുക. ശേഷം കീറിയ പച്ചമുളകും കുറച്ച് വേപ്പിലയും വഴറ്റി എല്ലാം കൂടി കറിയിൽ ഒഴിച്ച് ഇളക്കി ചൂടോടെ വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT