ഏറ്റവും കുറച്ച് ചേരുവകൾ ചേർത്ത് ഒരു ചിക്കൻകറി പരീക്ഷിച്ചാലോ? അരിയലും ഒരുക്കലും വേണ്ടാത്ത, എന്നാൽ നോർത്ത് ഇന്ത്യൻ രുചിയുള്ള ഒരു വിഭവം.ചിക്കൻ ഗരംമസാലയും തൈരും ഉപ്പും പച്ചമുളക് ചതച്ചതും ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യുക.

എണ്ണ തിളയ്ക്കുമ്പോൾ ചിക്കൻ ചേർത്ത് മൂടിവച്ചു വേവിക്കുക. മുക്കാൽ വേവാകുമ്പോൾ തേങ്ങാപ്പാലും കശുവണ്ടി അരച്ചതും പുതിനയില അരിഞ്ഞതും ചേർത്ത് ഇളക്കി മൂടിവയ്ക്കുക. വെന്ത് എണ്ണ തെളിഞ്ഞാൽ കുരുമുളകുപൊടി വിതറി തീ അണയ്ക്കാം.