ജീവകങ്ങളും ലവണങ്ങളും നൽകുന്ന കലവറയാണ് സൂപ്പു കൾ. പച്ചക്കറിസൂപ്പുകൾ വണ്ണം കുറയ്ക്കുവാൻ ശ്രമിക്കുന്ന വർക്കും ദഹനം കുറഞ്ഞ കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ഒരേപോലെ ഉപയോഗപ്രദമാണ്. രോഗികൾക്കും ജീവിത ശൈലീ രോഗങ്ങളായ  പ്രമേഹം, ഹൃദ്രോഗം, കരൾ രോഗങ്ങൾ, വിളർച്ച, പോഷകക്കുറവുകൊണ്ടുള്ള രോഗാവസ്ഥ എന്നിവയ്ക്കൊക്കെ പരിഹാരമാണ് നല്ല സൂപ്പ്.  നാടൻ സൂപ്പിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

മത്തങ്ങാസൂപ്പ്

ചേരുവകൾ

  • മത്തങ്ങാ 250 ഗ്രാം
  • സവാള 50 ഗ്രാം
  • കാരറ്റ് 50 ഗ്രാം
  • പീസ് 50 ഗ്രാം
  • തക്കാളി ഒരെണ്ണം
  • കുരുമുളകുപൊടി അര ടീസ്പൂണ്‍‌
  • കറുവാപ്പട്ട ഒരു കഷണം
  • പാൽ (പാട മാറ്റിയത്) അര കപ്പ്
  • റൊട്ടികഷണങ്ങൾ 5 ചെറിയ കഷണം
  • വെണ്ണ ഒരു ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

തയാറാക്കുന്ന വിധം

മത്തങ്ങ കുരുകളഞ്ഞ് ചെറിയ കഷണങ്ങളായി വേവിച്ചു മിക്സിയിൽ ഉടച്ചെടുക്കുക. സവാള, കാരറ്റ്, പീസ്, തക്കാളി എന്നിവ െചറുതായി അരിഞ്ഞു വേവിക്കുക. ഇതിൽ ഒന്നര കപ്പു വെള്ളം ചേർത്തുടയ്ക്കണം. പീസും വേവിച്ച് ഉടയ്ക്കണം. ഇതിലേക്കു കറുവാപ്പട്ട, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു വേവിച്ചുടച്ച മത്തങ്ങായും ചേർക്കുക. വെള്ളം കൂടു തൽ വേണമെങ്കിൽ േചർക്കാം. റൊട്ടികഷണങ്ങൾ വെണ്ണയിൽ മൂപ്പിച്ചു ചേർക്കാം. 

പ്രമേഹരോഗിക്ക് വെണ്ണയും റൊട്ടിയും ഒഴിവാക്കാം

ഗുണങ്ങള്‍: മത്തങ്ങയിലും പച്ചക്കറികളിലും ഉള്ള നാരു വളരെ ഗുണകരമാണ്. പ്രമേഹ രോഗിയുടെ പഞ്ചസാരയുടെ അളവു മത്തങ്ങാ കുറയ്ക്കുന്നു.