പുളിശ്ശേരിയുമായി സാമ്യമുള്ളൊരു കറിയാണ് കാളൻ. നല്ല പുളിയുള്ള കറിയാണ്. കൂട്ടുകറിയായും ഒഴിച്ചു കറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.

തേങ്ങ ചേർക്കാതെ തയാറാക്കുന്നത്

1 ചനച്ച അധികം പുളിയില്ലാത്ത മാങ്ങ – ½ കപ്പ്
പച്ചമുളക് (അറ്റം പിളർന്നത്) – 4 എണ്ണം
മുളകുപൊടി – ¼ ടീസ്പൂൺ
മഞ്ഞൾപ്പൊടി – 2 നുള്ള്
ഉപ്പ് – പാകത്തിന്
കറിവേപ്പില – കുറച്ച്

2. കട്ടത്തൈര് ഉടച്ചത് – 1 കപ്പ്
ഉപ്പ്, കായപ്പൊടി, പഞ്ചസാര – പാകത്തിന്

3. നല്ലെണ്ണ – 2 ടീസ്പൂൺ
കടുക് – ¼ ടീസ്പൂൺ
ഉലുവ – 2 നുള്ള്
ഉണക്കമുളക് – 2 (നാലായി മുറിച്ചത്)

പാകം ചെയ്യുന്ന വിധം

മാങ്ങ, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ഒന്നിച്ചാക്കി  അല്പം വെളളം ഒഴിച്ചു വേവിക്കുക. വറ്റുമ്പോൾ വാങ്ങിവച്ചു തൈര് ഉടച്ചതും കായപ്പൊടിയും പഞ്ചസാരയും ചേർക്കുക. ചെറുതീയിൽ അടുപ്പിൽ വച്ചു കുറുക്കുക.

നല്ലെണ്ണ ചൂടാക്കി അതിലേക്ക് കടുകും ഉലുവയും ഉണക്കമുളകും ചേർത്ത് ഉലർത്തി കറയിലേക്ക് ഒഴിക്കാം. പിരിയാതെ തുടരെ ഇളക്കി വാങ്ങുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT