ഉണ്ണിയപ്പം ഇങ്ങനെ തയാറാക്കി നോക്കൂ രുചി കൂടും. 

ചേരുവകൾ

  • പച്ചരി -1 ഗ്ലാസ് (തലേ ദിവസം വെള്ളത്തിൽ ഇട്ട് കുതിർത്തത്)
  • ശർക്കര -1 ഉണ്ടശർക്കര 
  • റോബസ്റ്റാ അല്ലെങ്കിൽ  ചെറുപഴം - 3
  • ഗോതമ്പുപൊടി ചൂടാക്കിയത്  -1 ടേബിൾ സ്പൂൺ
  • വെള്ളം  - അരി എടുക്കുന്നത് ഒരു ഗ്ലാസ് ആണെങ്കിൽ 3/4 ഗ്ലാസ് വെള്ളം
  • തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞ് എണ്ണയിൽ വറുത്തത് – ആവശ്യത്തിന്                                      

 തയാറാക്കുന്ന വിധം

  • 3/4 ഗ്ലാസ് വെള്ളത്തിൽ ശർക്കര ഇട്ട് ശർക്കര പാനിയാക്കുക.
  • മിക്സിയിൽ പഴം  നന്നായി അരച്ചെടുക്കുക. അതിലേയ്ക്ക്  തണുത്ത ശർക്കര പാനി ഒഴിച്ചു കൊടുക്കുക.
  • പച്ചരിയും ഗോതമ്പുപൊടിയും മിക്സിയിലിട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ഇത്  8 - 10 മണിക്കൂർ വരെ വയ്ക്കുക.
  • എട്ടു മണിക്കൂറിനു ശേഷം  തേങ്ങാക്കൊത്ത് അരിഞ്ഞത് മിക്സ് ചെയ്യുക. എണ്ണ ചട്ടിയിൽ മുഴുവൻ ഒഴിക്കുക. ആദ്യം നല്ല ചൂടു വേണം എന്നിട്ട് കുറയ്ക്കണം. ഉണ്ണിയപ്പത്തിന്റെ മാവ് അര തൊട്ട് മുക്കാൽഭാഗം വരെ മാത്രമേ ഒഴിക്കാവൂ.ഒരു ഭാഗം വേകുമ്പോൾ തിരിച്ചു ഇടുക. അതിനുശേഷം അത് എണ്ണയിൽ നിന്നും കോരി എടുക്കുക.