വെന്തുവരുമ്പോൾ ‘ഠ’ വട്ടത്തിലാകുന്ന ചെമ്മീൻ രുചിയുടെ കാര്യത്തിൽ പക്ഷേ, അതിവിശാലമാണല്ലോ. അപ്പോൾ എങ്ങനെ, ഠപ്, ഠപ് എന്നൊരു ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കുകയല്ലേ....

ചേരുവകൾ :

  • ചെമ്മീൻ : അരക്കിലോ
  • സവാള   :  2
  • തക്കാളി :  1 1
  • മുളകുപൊടി: അര ടീസ്പൂൺ
  • കുരുമുളകുപൊടി: കാൽ ടീസ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്: കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി: അൽപം
  • ഉപ്പ്, വെളിച്ചെണ്ണ: ആവശ്യത്തിന്

തയാറാക്കുന്ന വിധം

സവാള ചെറുതായി അരിഞ്ഞതും ഉപ്പും മസാലപ്പൊടികളും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും നന്നായി തിരുമ്മിച്ചേർക്കുക. ഇതിൽ ചെമ്മീൻ കൂടി ചേർത്തു കൈകൊണ്ടുതന്നെ ഇളക്കണം. ഇതു 10 മിനിറ്റ് മാറ്റിവയ്ക്കാം.  പാനിൽ അൽപം വെളിച്ചെണ്ണയൊഴിച്ചു ചെമ്മീൻ– മസാലക്കൂട്ട് ചേർക്കാം. അൽപം വെള്ളവുമൊഴിക്കുക. തക്കാളി അരിഞ്ഞതും ചേർക്കാം.  അടച്ചുവച്ചു വേവിക്കണം. ഇടയ്ക്ക് ഇളക്കിക്കൊടുക്കാം. 10–15 മിനിറ്റിന് അകം ചെമ്മീൻ റോസ്റ്റ് തയാർ.

English Summary: Chemmeen Roast Recipe