എളുപ്പത്തിൽ ടേസ്റ്റി ജ്യൂസ് തയാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ  രുചികരമായ ജ്യൂസ് റെസിപ്പി.

ചേരുവകൾ

  • മുന്തിരി - 1 കിലോഗ്രാം (ജ്യൂസ് അടിക്കുന്ന കറുത്ത മുന്തിരി)
  • ഏലയ്ക്ക – 3 എണ്ണം
  • ഗ്രാമ്പു – 4 
  • കറുവപ്പട്ട –ചെറിയ ഒരു കഷ്ണം 
  • പഞ്ചസാര  – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, പഞ്ചസാര, മുന്തിരി എല്ലാം കൂടി പ്രഷർകുക്കറിൽ ഇട്ട് ഒരു വിസിൽ അടിക്കുമ്പോൾ തീ ഓഫ് ചെയ്യാം. തണുക്കുമ്പോൾ ഉടച്ച് അരിച്ച് കുടിക്കാം. ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർക്കാം.

Note : അധികം വെള്ളം ചേർക്കാതെ അരിച്ച് ഫ്രഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് അതിഥികൾ എത്തുമ്പോൾ കുടിക്കാൻ കൊടുക്കാം.