രുചികരമായൊരു നാലുമണിപ്പലഹാരത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • അവൽ-1 കപ്പ്
  • പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 2 
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ഒരു പിടി
  • പച്ചമുളക് - 2 ( നടുവിൽ കൂടി  നാലായി കട്ട്  ചെയത് ചെറുതായി അരിഞ്ഞത്) 
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അവൽ മിക്സിയിൽ പൊടിച്ചു വയ്ക്കുക. 
  • പുഴുങ്ങിയ ഉരുളക്കിഴങ്ങ്  നന്നായി ഉടച്ച്  അതിലേക്കു പച്ചമുളകും ഉപ്പും മല്ലിയിലയും ഇട്ട് നന്നായി കുഴക്കുക. പൊടിച്ച അവൽ കുറേശ്ശേ ചേർത്ത് കുഴയ്ക്കുക. ചപ്പാത്തിക്ക് കുഴക്കുന്നപോലെ. (ഒട്ടും വെള്ളം വേണ്ട). പത്ത് മിനിറ്റ് അടച്ച് വയ്ക്കുക. 
  • 10 മിനിറ്റിനു ശേഷം നല്ല കട്ടിയായ മാവാകും. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണയും രണ്ടു റ്റേബിൾ സ്പൂൺ വെള്ളവും ഒഴിച്ച് കുഴയ്ക്കുക. നല്ലതുപോലെ മൃദുവായി കിട്ടും മാവ്. 
  • ചെറിയ  ഉരുള  എടുത്ത് മുകളിൽ കാണുന്ന പോലെ നീട്ടി കൈകൊണ്ട് പരത്തുക.
  • പത്ത് മിനിറ്റ് ഫ്രിഡ്ജിൽ വെച്ചതിനു ശേഷം എണ്ണയിൽ വറുത്തെടുക്കുക. നല്ല ക്രിസ്പിയായി കിട്ടും. തക്കാളി സോസിൽ മുക്കി കഴിക്കാം.

English Summary: Aval Fingers, Poha Snack Recipe