ബ്ലൂബെറി, ബ്ലാക്ക്ബെറി മുതലായവ ഇല്ലെങ്കിലും കിടിലൻ ഷേക്ക് ഉണ്ടാക്കാം, നമ്മു‌ടെ നാടൻ മെൾബെറി മതി. ഗുണങ്ങളിൽ മുൻപന്തിയിലാണ്. അതുകൊണ്ട് മൾബറി സീസണിൽ ഒരു ഷേക്ക് പരീക്ഷിക്കാം. വളരെ വേഗം ഉണ്ടാക്കാൻ കഴിയുമെന്നു മാത്രമല്ല  കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നും ​ഉറപ്പാണ്.

ചേരുവകൾ

  • കട്ടി പാൽ - അര ലിറ്റർ
  • പഞ്ചസാര - രണ്ടു വലിയ സ്പൂൺ
  • മൾബെറി - രണ്ടു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

പഞ്ചസാരയും മൾബെറിയും നന്നായി മിക്സിയിൽ അടിച്ചെടുത്തശേഷം കട്ടി പാൽ പൊടിച്ചു ചേർത്ത് അടിച്ചെ‌ടുത്താൽ മതി.

English Summary: Mulberry Shake Recipe