ആവിപാറുന്ന ചിക്കൻ ദോശ! ഈ ആഴ്ചയിലെ ദോശമാവ് തീർക്കാൻ ഒരു ഉഗ്രൻ റെസിപ്പി.

ദോശമാവ്

ഫില്ലിങ്ങിന്

1) വേവിച്ച് എല്ലില്ലാതെ കഷണങ്ങളായി കീറിയെടുത്ത ചിക്കൻ-1കപ്പ്
2) ഒരു വലിയ സവാള ചെറുതായി കൊത്തി അരിഞ്ഞത്
3) ഇഞ്ചി കൊത്തി അരിഞ്ഞത് -ഒരു ചെറിയ കഷണം
4) പച്ച മുളക് കൊത്തി അരിഞ്ഞത് -2 എണ്ണം
5) കറിവേപ്പില -2 തണ്ട്
6) മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
7) മുളക് പൊടി -1/2 ടീസ്പൂൺ
8) മല്ലിപ്പൊടി -1 ടീസ്പൂൺ
9) കുരുമുളക് പൊടി -1/4 ടീസ്പൂൺ
10) ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
11) വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ
12) ഉപ്പ് -ആവശ്യത്തിന്
13) വെളുത്തുള്ളി -4 അല്ലി

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി യഥാക്രമം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റി തീ കുറച്ചു പൊടികൾ ചേർത്ത് വഴറ്റി ചിക്കൻ ചേർക്കുക. നന്നായി യോജിപ്പിച്ചു ആവിശ്യത്തിന് ഉപ്പ് ചേർത്ത് ചിക്കൻ വേവിച്ച സ്റ്റോക്ക് ഒഴിച്ച് കുഴഞ്ഞ പരുവത്തിൽ വാങ്ങാം.

ദോശ കല്ല് ചൂടാക്കി മാവ് കനം കുറച്ചു വലുതായി പരത്തി നെയ്യ് തൂവി കൊടുക്കുക.മൊരിഞ്ഞു വരുമ്പോൾ ചിക്കൻ കൂട്ട് വച്ച് മടക്കിയെടുക്കുക.പച്ച മുളക് ചേർത്ത തേങ്ങ ചട്നിയുടെ കൂടെ കഴിക്കാം.

English Summary: Chicken Dosa Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT