പ്രസവശേഷം വണ്ണം വയ്ക്കില്ല, എല്ലിനു ബലമേകും; വിളയിച്ചാൽ ഉലുവയും മധുരിക്കും
ഉലുവ വിഭവങ്ങളോട് അത്ര പ്രിയമാണ് മുത്തശ്ശിക്ക്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര ഉലുവ വിഭവങ്ങളുണ്ട് മുത്തശ്ശിയുടെ കയ്യിൽ. ഉലുവയുടെ കയ്പിനോട് മുഖം തിരിക്കുന്നവരേയും ഉലുവ വിളയിച്ചത് കഴിക്കാൻ മുത്തശ്ശി ക്ഷണിക്കും.കയ്പുണ്ടാവല്ലെന്നു മാത്രമല്ല. നല്ല രുചിയാണ് ഇതിനെന്നും മുത്തശ്ശിയുടെ സാക്ഷ്യപ്പെടുത്തൽ .
ഉലുവ വിളയിച്ചത്/വേവിച്ചത്
- ഉലുവ –1 കിലോ
- തേങ്ങ –5–6 എണ്ണം
- ശർക്കര–(1 കിലോ.. ഓരോരുത്തരുടയും മധുരത്തിന് അനുസരിച്ച് ശ്രദ്ധിച്ചു ചേർക്കാം.)
തയാറാക്കുന്ന വിധം:
ഉലുവ വെള്ളത്തിലിട്ട് കുതിർത്ത് വേണം വിളയിച്ചെടുക്കാൻ. ഇന്നു ഉലുവ വിളയിക്കാൻ ഉദ്ദേശിക്കുന്നു വെങ്കിൽ അതിനു മുൻപത്തെ ദിവസം രാത്രിയിൽ തന്നെ ഉലുവ വെള്ളത്തിലിട്ടുവയ്ക്കാം. ശേഷം ഉലുവ വെള്ളത്തിലിട്ട് നന്നായി വേവിക്കുക. ഉരുളിയിൽ (അടികട്ടിയുള്ള പാത്രത്തിൽ തേങ്ങാപ്പാൽ ഒഴിച്ച് തളിപ്പിക്കുക.
തേങ്ങ തിളച്ചുവരുമ്പോൾ വേവിച്ച ഉലുവ ഇതിലേക്ക് ചേർക്കാം. നന്നായി ഇളക്കി കൊടുക്കുക.
ഉലുവ വിളയിച്ചതും കയ്യെടുക്കാതെ ഇളക്കാൻ ശ്രദ്ധിക്കണം. ഇവ വെന്തു ഉലുവ കുഴമ്പു പരുവത്തിലാകുമ്പോൾ ശർക്കര പാനി ചേർക്കുക. അൽപാൽപ്പമായി ചേർത്ത് ഇളിക്കി മധുരം നോക്കി പാകത്തിന് മധുരമാക്കാൻ ശ്രദ്ധിക്കണം. മധുരം കൂടിയാലും കുറഞ്ഞാലും വിഭവം നന്നാകില്ലെന്നാണ് മുത്തശ്ശിയുടെ പക്ഷം. എളുപ്പ ംവഴറ്റിയെടുക്കാൻ ഒന്നോ രണ്ടോ ടിസ്പൂൺ അരിപ്പൊടി കൂടി ഇതിലേക്ക് ചേർത്തിളക്കാം.) നിർബന്ധമില്ല. ഉലുവ വഴറ്റി എടുത്തതിൽ നിന്നും എണ്ണം കിനിഞ്ഞിറങ്ങിയാൽ പാകമായെന്നു മനസ്സിലാക്കാം. അതു വരേയും ഇളക്കികൊണ്ടേയിരിക്കാൻ ശ്രദ്ധിക്കുക
ഉലുവ കഴിച്ചാൽ ..
∙ എല്ലുകൾക്ക് ബലം നൽകും.
∙ വാതസംബന്ധമായ രോഗങ്ങൾ ശമിപ്പിക്കും.
∙പ്രസവരക്ഷാ മരുന്നായും ഉപയോഗിക്കാറുണ്ട്. പ്രസവശേഷം സ്ത്രീകൾ വല്ലാതെ വണ്ണം വയ്ക്കുന്നത് തടയാനും ഉലുവ സഹായിക്കും.
കടപ്പാട്:
ഡോ.ആർ .ഭഗവതിയമ്മാൾ സൂപ്രണ്ട്
സീതാറാം ആയുർവേദ
സ്പെഷ്യൽറ്റി ഹോസ്പിറ്റൽ
വെളിയന്നൂർ
English Summary: Fenugreek Sweet Recipe