ഫിഷ് മോളി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഇത് അപ്പത്തിനും ചോറിനും പറ്റിയ കറിയാണ്. ഈ കറി മാത്രം മതി ആഹാരം  കഴിക്കാൻ.

ചേരുവകൾ 

  • കറുത്ത ആവോലി - 1 കിലോ ഗ്രാം
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ  
  • സവാള - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
  • വെളുത്തുള്ളി ചതച്ചത് - 1 ടി സ്പൂൺ 
  • ഇഞ്ചി ചതച്ചത് - 1   1/2 ടീസ്പൂൺ
  • പച്ച മുളകു കീറിയത് - 4 എണ്ണം 
  • മല്ലിപ്പൊടി - 2 ടി സ്പൂൺ 
  • മഞ്ഞൾപ്പൊടി – 1   1/2 ടി സ്പൂൺ 
  • ഗരം മസാല - 1 ടി സ്പൂൺ 
  • കുരുമുളകു പൊടി – 1 1/2 ടി സ്പൂൺ 
  • തേങ്ങയുടെ രണ്ടാം പാൽ - 3 കപ്പ് 
  • കറുക പട്ട - 5 എണ്ണം 
  • ഗ്രാമ്പൂ - 10 എണ്ണം 
  • ഏലയ്ക്ക - 6 എണ്ണം 
  • തേങ്ങയുടെ ഒന്നാം പാൽ - 2 കപ്പ് 

തയാറാക്കുന്ന വിധം

ആവോലി കഴുകി വൃത്തിയാക്കി നാലു  ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു ടീസ്പൂൺ കുരുമുളകു പൊടി, ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് നന്നായി പുരട്ടി വയ്ക്കുക. അര മണിക്കൂറിനു ശേഷം മീൻ വറുത്തെടുക്കുക.

ഒരു മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. സവാള  കുറച്ചു ഉപ്പു ചേർത്ത് വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ച മുളക് കീറിയതും ചേർത്ത് വഴറ്റുക. എണ്ണ തെളിഞ്ഞു വന്നതിനു ശേഷം, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകു പൊടി എന്നിവ ചേർത്ത് പച്ച ചുവ മാറുന്നതുവരെ തീ കുറച്ചു വഴറ്റുക. ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക, കറി  തിളച്ചു വരുമ്പോൾ വറുത്തു വെച്ച മീൻ കഷ്ണങ്ങൾ ചേർക്കാം. കറി നന്നായി തിളച്ചു വരുമ്പോൾ പട്ട, ഗ്രാമ്പൂ , ഏലയ്ക്ക എന്നിവ ഇട്ടു കൊടുക്കുക. ഒടുവിൽ രണ്ടു കപ്പ് ഒന്നാം പാൽ ചേർത്ത് വാങ്ങുക. ഫിഷ് മോളീ റെഡി.

English Summary: Fish Molly Recipe, Fish Curry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT