നാലുമണിപ്പലഹാരത്തിന് എളുപ്പത്തിൽ തയാറാക്കാവുന്ന പഴം നിറച്ചത്. ഏത്തയ്ക്കാപ്പഴം 3 കഷണങ്ങളാക്കുക. ഓരോന്നിനും ഉള്ളിൽ അവൽ, ശർക്കര ഇവ തിരുമ്മിയത് നിറയ്ക്കുക. ഒരു പാത്രത്തിൽ 6 സ്പൂൺ ഗോതമ്പുപൊടി, വെള്ളം, ജീരകം, അൽപം മഞ്ഞൾപ്പൊടി, ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് കുഴച്ചുവയ്ക്കുക.

ഇതിൽ ഓരോ കഷണവും മുക്കിയെടുത്ത് ഒരു പാത്രത്തിൽ വയ്ക്കുക. ഇവ ഓരോന്നും ബ്രഡ് പൊടിയാക്കിയതിൽ മുക്കി പാനിൽ എണ്ണ ചൂടാകുമ്പോൾ വറുത്തുകോരി ചൂടോടെ കഴിക്കാം. 

English Summary: Banana Fritters Recipe