പുട്ടുകുറ്റി ഇല്ലാതെ എളുപ്പത്തിൽ പുട്ട് തയാറാക്കാം
പുട്ട് ഏറ്റവും ഹെൽത്തിയായിട്ടുള്ള പ്രഭാത ഭക്ഷണമാണ്, പെട്ടെന്ന് തയാറാക്കുകയും ചെയ്യാം. ഒരേ ഒരു പ്രശ്നം ഓരോ പുട്ടും ആവികയറി വെന്തശേഷം എടുത്തുമാറ്റി വീണ്ടും പൊടി നിറച്ച് വയ്ക്കണം . ഇതൊന്നുമില്ലാതെ എളുപ്പത്തിൽ ഒരു വീട്ടിലേക്കു വേണ്ട മൂന്ന് നാലു പുട്ടുകൾ ഒന്നിച്ചു തയാറാക്കാം.
തേങ്ങയും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നനച്ചെടുത്ത പുട്ട് പൊടി ഒരു ചില്ലു ഗ്ലാസിൽ (സ്റ്റീൽ ഗ്ലാസും ഉപയോഗിക്കാം) നിറച്ച് എടുത്ത്, കൈകൊണ്ട് നന്നായി അമർത്തണം. അപ്പച്ചെമ്പിൽ വെള്ളം ചൂടാകുമ്പോൾ, തീ കുറച്ചശേഷം, തട്ടിലേക്ക് ഓരോന്നും സാവധാനം കമിഴ്ത്തി ഇടുക, അതേ ഷെയ്പ്പിൽ നിൽക്കും. ഗ്ലാസിനു പകരം ചിരട്ടയിൽ പുട്ടുപൊടി നിറച്ചും കമഴ്ത്തി എടുക്കാം. ഇങ്ങനെ ചെയ്താൽ സമയവും ഇന്ധനവും ലാഭിക്കാം.
Note : റവ കൊണ്ടും പുട്ട് ഇങ്ങനെ തയാറാക്കാം.
English Summary: Puttu Recipe Without Puttu Maker