കുട്ടികൾ ഇഷ്ടപ്പെട്ടു കഴിക്കുന്ന ലോലിപോപ്പ് ചിക്കൻ
കിഡീസ് പാര്‍ട്ടികളിൽ ഇന്നുവരെ ആരും വേണ്ടെന്നു പറഞ്ഞിട്ടില്ലാത്ത താരം. റസ്റ്ററന്റിൽ കിട്ടുന്നതരം ചിക്കൻ ലോലിപോപ്പ് വീട്ടിലുണ്ടാക്കാമെന്നു വരുമ്പോൾ ഇതൊരു സ്ഥിരം പരിപാടിയാക്കാൻ വീട്ടിലെ പ്രജകൾ ആവശ്യപ്പെട്ടേക്കും.
ചിക്കൻ ലോലിപോപ്പ് പീസുകൾ (കാലോടു കൂടിയ ഫ്രോസന്‍ ചിക്കൻ പീസുകൾ) വാങ്ങാൻ കിട്ടും. ഇത് കഴുകി വെള്ളം പിഴിഞ്ഞ് മാറ്റിവയ്ക്കുക. വറ്റൽ മുളക് ഒരൽപം വെള്ളം തൊട്ട് അരച്ച് പേസ്റ്റാക്കി വയ്ക്കുക. ഇതിലേക്ക് ഇഞ്ചി– വെളുത്തുള്ളി അരച്ചുവച്ചതു ചേർക്കാം. പിന്നീട് കശ്മീരി മുളകുപൊടി, ഉപ്പ് എന്നിവയും സോയാ സോസും വിനാഗിരിയും കെച്ചപ്പും ചേർക്കുക. ചേരുവകൾ നന്നായി മിക്സ് ചെയ്ത് ലോലിപോപ്പ് ചേർത്ത് ഇളക്കുക. ഇത് അരമണിക്കൂർ വച്ചുകഴിഞ്ഞ് കോൺഫ്ലോറും മൈദയും സമാസമം ചേർത്തു പൊതിഞ്ഞ പരുവത്തിൽ തിളച്ച എണ്ണയിൽ വറുത്തു കോരാം.
English Summary: Lollipop Chicken Recipe