മുട്ടപുഴുങ്ങിയതു കൊണ്ട് ഇങ്ങനെയൊരു സാലഡ് തയാറാക്കി നോക്കൂ.

1. മുട്ട പുഴുങ്ങിയത് – 2
2. സവാള–1, തക്കാളി–1, കാരറ്റ് ചെറുത്–1, മല്ലിയില അരിഞ്ഞത്–1 വലിയ സ്പൂൺ പച്ചമുളക് – 2, കാപ്സികം – പകുതി.
3. ജീരകപ്പൊടി – ഒരു നുള്ള്
4. നാരങ്ങ നീര് – 1 ടീസ്പൂൺ
5. ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

മുട്ട പുഴുങ്ങിയത് ചെറുതായി മുറിച്ചുവയ്ക്കുക. 2–ാം ചേരുവ പൊടിയായി അരിഞ്ഞ് ഒരു ബൗളിൽ ഇട്ട് ജീരകപ്പൊടിയുമായി മിക്സ് ചെയ്തുവയ്ക്കുക. വിളമ്പാൻ നേരം ഉപ്പും നാരങ്ങാ നീരുമായി യോജിപ്പിക്കുക. അവസാനം മുട്ട ചേർത്തു വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT