ചെറിയ കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്നവർക്ക് ശീലമാക്കാം!
ഇന്നത്തെ കുട്ടികൾ സമ്പൂർണമായ പ്രഭാതഭക്ഷണത്തിനു പകരം, പോഷകസമ്പൂർണമല്ലാത്ത, നാരില്ലാത്ത, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടാകാം ചെറിയ കാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്നത്. സഹപാഠികളെ ഉപദ്രവിക്കുകയും കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അപഗ്രഥിച്ചുനോക്കിയാൽ പോഷണവൈകല്യം ഉണ്ടെന്നു കണ്ടേക്കാം. മനസ്സ് ശാന്തമാക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തെണ്ട ഒന്നാണ് ബദാംമിൽക്ക്. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാം.
ചേരുവകൾ
- ബദാം രണ്ടു ടേബിൾസ്പൂൺ
- പാൽ ഒരു ഗ്ലാസ്
- പഞ്ചസാര ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ബദാം മിക്സിയിൽ പൊടിച്ചു പാലും പഞ്ചസാരയും ചേർത്തു പയോഗിക്കുക. ഉറക്കം നൽകുന്ന മെലാറ്റോണിൻ എന്ന വസ്തു ബദാമിൽ ധാരാളം അടങ്ങിയിരിക്കുന്നു.
English Summary: Almond milk