ആഘോഷങ്ങൾക്ക് അരങ്ങു പകരാൻ ഡക്ക് ഫ്രൈ
വിശേഷ ദിവസങ്ങളിൽ തീൻ മേശയിൽ കാണുന്നൊരു ഡക്ക് ഫ്രൈ തയാറാക്കിയാലോ? ഡക്ക് കറിയെക്കാൾ രുചികരമാണ് ഫ്രൈ കൂടെ ഉരുളക്കിഴങ്ങ് ഫ്രൈയും ചേരുമ്പോൾ രുചിമുറിയില്ല. നക്ഷത്രവിളക്കുകൾ പ്രഭതൂകുന്ന ആഘോഷത്തിൽ ഡക്ക് ഫ്രൈ വ്യത്യസ്തമായ രുചി അനുഭവം സമ്മാനിക്കും.
1. താറാവിന്റെ മാംസ കഷണങ്ങൾ ഉപ്പ്, മഞ്ഞൾ, മുളക്, മസാലപ്പൊടി എന്നിവ ആവശ്യം ഇട്ട് വേവിച്ചത് – 5 കഷണം
2. താറാവിന്റെ സ്റ്റോക്ക് – 1 കപ്പ്
3. സവാള നീളത്തിലരിഞ്ഞ് വറുത്തെടുത്തത് – വലുത് ഒന്ന്
4. ഉരുളക്കിഴങ്ങ് തിളച്ച വെള്ളത്തിൽ മൂന്നു മിനിറ്റ് വേവിച്ച ശേഷം നീളത്തിലരിഞ്ഞ് വറുത്തെടുത്തത് – 1 എണ്ണം – വലുത്
5. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ വീതം
6. മസാലപ്പൊടി– 1 സ്പൂൺ
7. മല്ലിപ്പൊടി – 1 സ്പൂൺ
8. കുരുമുളക് പൊടി – 1 സ്പൂൺ
9. മഞ്ഞൾപൊടി – കാൽ സ്പൂൺ
10. കശുവണ്ടി അരച്ചെടുത്തത് – 10 എണ്ണം
11. രംഭയില – 2 കഷണം
12. പുതിനയില – 2 പിടി
13. കപ്പമുളക് – വറുത്തത് നാലെണ്ണം
14. എണ്ണ, ഉപ്പ് –ആവശ്യത്തിന്
പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, രംഭയില വഴന്ന കൂട്ടിലേക്ക് 6, 7, 8, 9 എന്നീ പൊടികളും ചേർത്ത് മൂത്താൽ സ്റ്റോക്കും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ചാൽ താറാവിന്റെ കഷണങ്ങൾ ഇട്ട് മൂടി വേവിച്ച്, ഒന്നു കുറുകിയാൽ കശുവണ്ടി അരച്ചതും ചേർത്ത് ഗ്രേവി ഉണക്കിയെടുക്കുക. കൂടെ പുതിനയിലയും ചേർത്തിളക്കുക. ഇതിലേക്കു വറുത്ത സവാള, ഉരുളക്കിഴങ്ങ്, കപ്പമുളക് എന്നിവയിട്ട് കൂട്ട് അലങ്കരിക്കുക.
English Summary: Duck Fry, Christmas Recipe