ഡാർക്ക്  ചോക്ലേറ്റ് രുചിയിൽ ക്രിസ്മസിന് വീട്ടിൽ തയാറാക്കാം ചോക്ലേറ്റ് ബ്രൗണി.

ചേരുവകൾ

  • ഡാർക്ക്  ചോക്ലേറ്റ് - 1/2 കപ്പ്
  • ബട്ടർ - 1/2 കപ്പ്
  • മൈദ - 1 കപ്പ്
  • കൊക്കോ പൗഡർ -1/4 കപ്പ്
  • പഞ്ചാര - 3/4 കപ്പ്
  • ബേക്ക‌ിങ് പൗഡർ - 1 ടീസ്പൂൺ 
  • വാനില എസെൻസ് - 1 ടീസ്പൂൺ
  • മിൽക്ക് ചോക്ലേറ്റ് - 1/4 ടീസ്പൂൺ
  • ചൂടുള്ള വിപ്പ്ഡ് ക്രീം -1/4 കപ്പ്
  • വൈറ്റ് ചോക്ലേറ്റ് - 4 ടീസ്പൂൺ
  • ഡാർക്ക്‌ ചോക്ലേറ്റ് -4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒന്നും  രണ്ടും ചേരുവകൾ നന്നായി  മെൽറ്റ് ചെയ്തു ഇളക്കി യതിനുശേഷം മൂന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത്  നന്നായി  മിക്സ്‌ ചെയ്തു  മിശ്രിതത്തിന്റെ 3ഇഞ്ച് സൈസ് കൂടുതൽ വരുന്ന മോൾഡിലിട്ട് പ്രീ ഹീറ്റ് പാനിൽ (അഥവാ അവ്ൻ ) വച്ച് 40 മിനിറ്റ് വേവിച്ചെടുത്ത   ശേഷം അതിന്റെ മുകളിൽ ചൂടു വിപ്പ്ഡ് ക്രീമും  മിൽക്ക് ചോക്ലേറ്റും മെൽറ്റ് ചെയ്തു സ്‌പ്രെഡ്‌ ചെയ്യുക. വൈറ്റ് ചോക്ലേറ്റും ക്രീമും ഡാർക്ക്‌ ചോക്ലേറ്റും ക്രീമും രണ്ടു കപ്പിൽ പ്രത്യേകമായി  കലക്കിയതിനു ശേഷം കേക്കിന് മുകളിൽ ഡിസൈനിട്ടു  അലങ്കരിക്കുക. ബ്രൗണി ചെറിയ കഷ്ണങ്ങൾ ആയി  മുറിച്ചതിനു ശേഷം മുകളിൽ  സിറപ്പ് ഒഴിച്ച് സെർവ് ചെയ്യുക.

English Summary: Homemade Chocolate Brownie

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT