ക്രിസ്മസ്....ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആഘോഷിക്കുന്ന ഉത്സവം. ക്രിസ്മസ് കാരളും നക്ഷത്രവിളക്കുകളും പുൽക്കൂടും ക്രിസ്മസ് ട്രീയും എന്നു വേണ്ട ലോകം മുഴുവൻ ആഹ്ലാദത്തിമിർപ്പിലാകുന്നു. ഇതിനൊപ്പം രുചികരമായ വിഭവങ്ങളും ചേരുമ്പോൾ ആഘോഷങ്ങൾ പൂർണം.

സ്പൈസി റോസ് മേരി ടീ

1. വെള്ളം – 2 കപ്പ്
2. കറുവപ്പട്ട – 1 ചെറിയ കഷണം
തക്കോലം – 2
റോസ്മേരി– 1 വലിയ തണ്ട്
3. ചായപ്പൊടി – ¼ ചെറിയ സ്പൂൺ
പഞ്ചസാര – ആവശ്യമെങ്കിൽ

പാകം ചെയ്യുന്ന വിധം

∙വെള്ളം ഒരു സോസ്പാനിലാക്കി, അതിലേക്കു കറുവാപ്പ ട്ടയും തക്കോലവും റോസ്മേരിയും ചേർത്ത് അടച്ചു വച്ചു നന്നായി തിളപ്പിക്കുക. ചായപ്പൊടി ചേർത്തു തീ അണച്ചു പാത്രം അടച്ചു തന്നെ വയ്ക്കണം. അഞ്ചു മിനിറ്റിനു ശേഷം അരിച്ചെടുത്തു പാകത്തിനു പഞ്ചസാര ചേർത്തിളക്കുക.
∙റോസ്മേരിയുടെ തണ്ടും ഒരു കഷണം കറുവാപ്പട്ടയും ഇട്ട ഗ്ലാസിലേക്ക് ഒഴിച്ചു ചൂടോടെ വിളമ്പാം.
∙സ്പൈസി ടേസ്റ്റ് കൂടുതൽ ഇഷ്ടമുള്ളവർക്കു രണ്ടാമത്തെ ചേരുവ ചതച്ച ശേഷം വെള്ളത്തിലിട്ടു തിളപ്പിക്കാം. 

English Summary: Spicy Rosemary Tea