മധുരം പകരാൻ അൽപം സ്റ്റൈലൻ പനാകോട്ട തയാറാക്കിയാലോ?

1. ചൈനാഗ്രാസ് – ഒരു ചെറിയ സ്പൂൺ നിറച്ച്
2. വെള്ളം – മൂന്ന്–നാലു വലിയ സ്പൂൺ
3. കൊഴുപ്പുള്ള പാൽ – അരക്കപ്പ്
തിക്ക് ക്രീം – ഒരു കപ്പ്
4. വനില – ഒരു ചെറിയ സ്പൂൺ
5. ചോക്‌ലെറ്റ് സോസ്, പലതരം പഴങ്ങൾ പഞ്ചസാര
ചേർത്തു വേവിച്ചത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ചൈനാഗ്രാസ് വെള്ളം ചേർത്ത് ഇടത്തരം  തീയിൽ വച്ച് ഉരുക്കണം.
∙മറ്റൊരു ബൗളിൽ ക്രീമും പാലും യോജിപ്പിച്ച് അടുപ്പത്തു വയ്ക്കുക. ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വനില ചേർത്തിളക്കണം.
∙ഇതിലേക്കു ചൈനാഗ്രാസ് ഉരുക്കിയത് അരിച്ചൊഴിക്കുക. നന്നായി ഇളക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
∙ചോക്‌ലെറ്റ് സോസിനും പലതരം പഴങ്ങൾ പഞ്ചസാര ചേർത്തു വേവിച്ചതിനും ഒപ്പം വിളമ്പാം.

English Summary: Panna Cotta