ധനുമാസത്തിൽ ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിര എത്തുമ്പോൾ തിരുവാതിര സ്പെഷൽ പുഴുക്ക് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1.കാച്ചിൽ - ഒരു കപ്പ്‌
2.കൂർക്ക - ഒരു കപ്പ്
3.ചേമ്പ് - ഒരു കപ്പ്
4.മധുരക്കിഴങ്ങ‌് - ഒരു കപ്പ്
5.ചേന - ഒരു കപ്പ്‌
6.ഏത്തയ്ക്ക - ഒരു കപ്പ്
7.അമരയ്ക്ക - ഒരു കപ്പ്
8.മത്തൻ - ഒരു കപ്പ്
9.മഞ്ഞൾപ്പൊടി - 1ടീസ്പൂൺ
10.ഉപ്പ് - ആവശ്യത്തിന്
11.തേങ്ങ - ഒരെണ്ണം തിരുമ്മിയത്
12.പച്ചമുളക് -5 എണ്ണം
13.ഉണക്ക മുളക് - 5 എണ്ണം
14.ജീരകം - 1 ടീസ്പൂൺ
15.വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
16.കറിവേപ്പില - കുറച്ച്

തയാറാക്കുന്ന വിധം

1  മുതൽ 8 വരെയുള്ള കിഴങ്ങുകളും പച്ചക്കറികളും ഉപ്പും മഞ്ഞപ്പൊടിയും ഇട്ടു കുഴഞ്ഞു പോകാതെ വേവിച്ചെടുത്ത ശേഷം 11 മുതൽ 14 വരെയുള്ള  ചേരുവകൾ നന്നായി അരച്ചെടുത്ത്  വേവിച്ച കഷ്ണങ്ങളുടെ കൂടെ ചേർത്തിളക്കി തിളച്ചു വരുമ്പോൾ വെളിച്ചെണ്ണയും കറി വേപ്പിലയും ഇട്ടു ചൂടോടെ വിളമ്പുക. 

English Summary: Thiruvathirapuzhukku

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT