പ്രഭാത ഭക്ഷണത്തിന് സേമിയ ഇഡ്ഡലി
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമുള്ള വിഭവമാണ് സേമിയ. ഇതാ രുചികരമായ ഇഡ്ഡലി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ഈ ഇഡ്ഡലിക്ക് രാവിലെ മാവ് തയാറാക്കി അരമണിക്കൂറിനു ശേഷം വേവിച്ചെടുക്കാം.
1. സേമിയ - 11/2 കപ്പ്
2. റവ - 5 ടീസ്പൂൺ
3. തൈര് - 2 കപ്പ്
4. അണ്ടിപ്പരിപ്പ് - 8എണ്ണം
5. മല്ലിയില - കുറച്ച്
6. കറിവേപ്പില - കുറച്ച്
7. ഉപ്പ് - ആവശ്യത്തിന്
8. കായപ്പൊടി - 1/4 ടീസ്പൂൺ
9. ഇഞ്ചി - 1ടീസ്പൂൺ
10. പച്ചമുളക് - 4 എണ്ണം
11. കടുക‌് - 1 ടീസ്പൂൺ
12. എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
സേമിയയും റവയും ചെറുതായി വറത്തെടുത്ത ശേഷം അതിൽ മൂന്നു മുതൽ എട്ടുവരെയുള്ള ചേരുവകൾ ചേർത്ത് ഇളക്കിവയ്ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ഇഞ്ചിയും പച്ചമുളകും കടുകും വറുത്തു സേമിയ മിശ്രിതത്തിൽ യോജിപ്പിച്ച് അര മണിക്കൂറിനു ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി വേവിച്ചെടുക്കുക.
English Summary: Vermicelli Idli Recipe