അരിയും ഉഴുന്നും വെള്ളത്തിലിടാൻ മറന്നു പോയാലും രാവിലെ ദോശ ഉണ്ടാക്കാം, ചെറുപയറും പച്ചരിയും മതി. ഇത് രണ്ടും കിടക്കുന്നതിന് മുൻപ് വെള്ളത്തിലിട്ടു വയ്ക്കുക. രാവിലെ നല്ല ഹെൽത്തി ദോശ തയാറാക്കാം.

ചേരുവകൾ 

  • ചെറുപയർ – 1 ഗ്ലാസ്
  • പച്ചരി – അര ഗ്ലാസ് 
  • ജീരകം, ഇഞ്ചി, പച്ചമുളക് – ആവശ്യത്തിന്

തലേദിവസം കഴുകി വെള്ളത്തിലിട്ട് വയ്ക്കുക. രാവിലെ ഒരു സ്പൂൺ ജീരകം, ചെറിയ കഷണം ഇഞ്ചി, എരിവ് വേണ്ടവർക്ക് പച്ചമുളകും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കാം. വേണമെങ്കിൽ രണ്ടു സ്പൂൺ വെള്ളം ചേർക്കാം. വെള്ളം കുറച്ച് കട്ടിയുള്ള മാവാണ് ഈ ദോശയ്ക്ക് നല്ലത്. ആവശ്യത്തിന് ഉപ്പും ചേർത്ത് തവയിൽ ഒഴിച്ച് വേവിച്ച് എടുക്കാം. ചെറുപയർ ദോശയും ഉള്ളി ചമ്മന്തിയും ചേർത്ത് കഴിക്കാം.

ഉള്ളി ചമ്മന്തി

ഉള്ളിയും ഉണക്കമുളകും ഉപ്പും ചേർത്ത് നന്നായി അരച്ച് കടുക് വറുത്ത് എടുക്കാം.

Note - പച്ചരിയുടെ അളവ് കൂടുന്നതിനനുസരിച്ച് ദോശ നല്ല ക്രിസ്പിയാകും. സോഫ്റ്റ് ദോശ വേണ്ടവർക്ക് കാൽ ഗ്ലാസ് പച്ചരി ചേർത്താൽ മതി.

English Summary: Breakfast Recipe, Easy Dosa Recipe, Pachakam