മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒന്നാണ് നേന്ത്രപ്പഴം. പഴത്തോട് വല്ലാത്തൊരിഷ്ടമുണ്ട് മലയാളികൾക്ക്, വൈറ്റമിൻ ബി6 ന്റെ കലവറയാണ് നേന്ത്രപ്പഴം. ബിപി, കൊളസ്ട്രോൾ എന്നിവ മാറ്റാൻ ഇതിനു കഴിയും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു തടയാൻ ഇഞ്ചി–നേന്ത്രപ്പഴം മിക്സിനു കഴിയും. പ്രസവ വിഷമതകൾ പരിഹരിക്കാനും നേന്ത്രപ്പഴം നല്ലതാണ്. എന്നാൽ ഇതിന്റെ സ്ഥിരമായ ഉപയോഗം പ്രമേഹത്തിന് ഇടയായേക്കാം. അമിതമായ ഉപയോഗം വയറു വേദനയ്ക്കും ഇടയാക്കും.

ചേരുവകൾ

  • നേന്ത്രപ്പഴം (നന്നായി വിളഞ്ഞത്)– 3 എണ്ണം
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • നെയ്യ് – 2 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

പഴം, തൊലി കളഞ്ഞ് നീളത്തിൽ കനം കുറച്ചു മുറിച്ചു വയ്ക്കണം. സോസ്പാനിൽ വെളിച്ചെണ്ണയും ഒരു േടബിൾസ്പൂൺ നെയ്യും ഒഴിച്ച് ചൂടാകുമ്പോൾ പഴക്കഷണങ്ങൾ നിരത്തി ചെറുതീയിൽ ഇരുവശവും മൊരിച്ചെടുത്ത് പ്ലേറ്റിൽ നിരത്താവുന്നതാണ്. മുകളിൽ ബാക്കി നെയ്യ് തൂകി പഞ്ചസാരകൂടി വിതറിയാൽ പഴം വാട്ടിയതായി. 

English Summary: Banana Recipe

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT