മധുരം പകരാൻ ത്രിവർണ്ണ കോക്കനട്ട് ബർഫി
ആഘോഷവേളകൾക്ക് മധുരം പകരാൻ രുചികരമായ കോക്കനട്ട് ബർഫി തയാറാക്കിയാലോ?
ചേരുവകൾ :
- തേങ്ങ ചിരകിയത് -2 കപ്പ്
- പഞ്ചസാര –അര കപ്പ്
- പാൽ – കാൽ കപ്പ്
- പാൽപ്പൊടി –2 ടേബിൾ സ്പൂൺ
- നെയ്യ് .. 2 ടേബിൾ സ്പൂൺ
- ഏലയ്ക്കാപൊടിച്ചത്–അര ടീസ്പൂൺ
- പച്ചയും ഓറഞ്ചും നിറങ്ങൾ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ഒരു ഫ്രയിങ് പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഇട്ട് ഉരുകി കഴിയുമ്പോൾ തേങ്ങ ചിരകിയത് ഇട്ട് ചെറിയ ചൂടിൽ വെള്ളമയം മാറുന്നതു ഇളക്കുക. അതിനു ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. തുടർന്ന് പാലും പാൽപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. ചേരുവകൾ പാനിന്റെ വശങ്ങളിൽ ഒട്ടിപിടിക്കാതെ വരുമ്പോൾ ഗ്യാസ് ഓഫാക്കി തയാറാക്കിയ കൂട്ട് മൂന്നായി വിഭജിക്കുക. ഒരു ഭാഗത്ത് ഓറഞ്ച് നിറവും മറ്റൊരു ഭാഗത്ത് പച്ച നിറവും ചേർക്കുക. അതിനു ശേഷം നെയ്യ് പുരട്ടി വച്ചിരിക്കുന്ന ട്രേയിൽ പച്ച നിറം ചേർത്ത ബർഫി ഒരേകനത്തിൽ നിരത്തുക. അതിനു മുകളിൽ നിറം ചേർക്കാത്ത ബർഫി ഒരേ കത്തിൽ നിരത്തുക. ഏറ്റവും മുകളിൽ ഓറഞ്ച് നിറം ചേർത്ത ബർഫി ഒരേകനത്തിൽ നിരത്തുക. രണ്ടു മണിക്കൂർ ചൂട് ആറാനായി വയ്ക്കുക. അതിനു ശേഷം ട്രേയോടു കൂടി ബർഫി അരമണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ച ശേഷം വേണ്ട വലുപ്പത്തിൽ മുറിച്ചെടുക്കുക. വശങ്ങളിലൂടെ നോക്കുമ്പോൾ മൂന്നു നിറങ്ങൾ കാണാം.
English Summary: Tri Colour Coconut Burfi