വയർ എരിച്ചിൽ പമ്പകടത്താൻ മധുരമുള്ള ലസ്സി
അസിഡിറ്റി അല്ലെങ്കിൽ വയർ എരിച്ചിലിൽ നിന്നും രക്ഷപെടാൻ മധുരമുള്ള ലസ്സിയുടെ രുചിക്കൂട്ട്.
ചേരുവകൾ
- പുളിയില്ലാത്ത കട്ടത്തൈര് - ഒരു കപ്പ് (പാടമാറ്റിയ പാലിൽ നിന്ന് ഉണ്ടാക്കണം)
- പഞ്ചസാര - ഒരു ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
തയാറാക്കുന്ന വിധം
തൈരും പഞ്ചസാരയും മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തുപയോഗിക്കുക.
English Summary: Sweet Lassi Recipe