ബക്കറ്റ് ചിക്കൻ ഈ രുചിക്കൂട്ടിൽ തയാറാക്കാം; വിഡിയോ
ബക്കറ്റ് ചിക്കൻ തയാറാക്കുന്ന കാഴ്ച ഈ ലോക്ഡൗൺ കാലത്ത് എത്ര കണ്ടാലും മതിയാവില്ല.
ചേരുവകൾ
- കാശ്മീരി മുളകുപൊടി- രണ്ട് ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - ഒരു ടേബിൾസ്പൂൺ
- മല്ലിപൊടി- ഒരു ടേബിൾസ്പൂൺ
- കുരുമുളകുപൊടി - രണ്ട് ടേബിൾസ്പൂൺ
- ഗരംമസാല - രണ്ട് ടേബിൾ സ്പൂൺ
- ചിക്കൻമസാല - രണ്ട് ടേബിൾസ്പൂൺ
- മുളകുചതച്ചത് - 5 എണ്ണം
- വെളുത്തുള്ളി - പത്ത് അല്ലി വലുത്,
- ഇഞ്ചി മീഡിയം സൈസ് - ഒരു കഷണം പേസ്റ്റ് ആക്കിയത്
- സോയാസോസ് - ഒരു ടേബിൾസ്പൂൺ
- ചില്ലിസോസ് - രണ്ട് ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- നാരങ്ങ - ഒരെണ്ണം
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാ ആവശ്യത്തിന് എണ്ണ ചേർത്ത് നന്നായി യോജിപ്പിച്ച് വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ തേച്ചു പിടിപ്പിക്കാം. മുറ്റത്ത് കമ്പിൽ ചിക്കൻ കോർത്ത് നിറുത്തി ബക്കറ്റ് ഉപയോഗിച്ച് മൂടി, അതിന് മുകളിൽ തീയിട്ട് വേവിച്ച് എടുക്കാം.
English Summary: Bucket Chicken Video