കുട്ടികൾക്ക് ഇഷ്ടരുചിയിൽ ചക്കപ്പഴം ഈന്തപ്പഴം ഷേക്ക്
ഇപ്പോൾ ചക്കയുടെ സീസൺ ആണല്ലോ! എല്ലാവരും വീട്ടിലും ഉണ്ടാകും പ്രതേകിച്ചും കുട്ടികൾ. നമ്മുടെ കുട്ടികൾ ഇഷ്ടപെടുന്ന ഈ ഷേക്ക് വീട്ടിൽ വളരെ സിമ്പിൾ ആയിട്ടു തയാറാക്കാം.
അവശ്യമുള്ള സാധനങ്ങൾ
1. ചക്കപ്പഴം ആവശ്യത്തിന് (നന്നായി പഴുത്തത് ആണെങ്കിൽ നല്ലത് )
2. കട്ട ആയ പാല് (ഇല്ലെങ്കിൽ തിളപ്പിച്ചാറിയ പാലും ഐസ് കട്ടയും മതി )
3. പഞ്ചസാര (മധുരത്തിന് അനുസരിച്ചു )
4. ഏലക്ക 4-5 (പൊടിച്ചത് )
5. ചുക്ക് 1-2 (കഷ്ണം പൊടിച്ചത് )
6.ബൂസ്റ്റ് അല്ലെങ്കിൽ ചോക്ലേറ്റ്
7. കാരയ്ക്ക (ഈന്തപഴം) 4-5 ( ചെറുതാക്കി അരിഞ്ഞത് )
തയാറാക്കുന്ന വിധം
ആദ്യം ചക്കപ്പഴം (മുറിച്ചു വെച്ചത് ) പാല് (കട്ടയായത് ), അരിഞ്ഞു വെച്ച ഈന്തപഴം ഒരുമിച്ച് ഒരു മീഡിയം സ്പീഡിൽ മിക്സിയിൽ അടിച്ചെടുക്കുക (നന്നായി മിക്സ് ആവാൻ ആണ് ആദ്യം ഇത് അടിച്ചെടുക്കുന്നത് ) അതിനു ശേഷം മാത്രം പഞ്ചസാര, ഏലക്ക പൊടിച്ചത്, ചുക്ക് പൊടിച്ചത് എന്നിവ ചേർത്ത് വീണ്ടും നന്നായി മിക്സിയിൽ അടിച്ചെടുക്കുക.
സെർവ് ചെയ്യുന്ന സമയം ബൂസ്റ്റ്, നട്സ്, ചേർത്ത് കൊടുക്കുക .
സ്വാദിഷ്ടമായ ചക്കപ്പഴം - കാരയ്ക്ക ഷേക്ക് റെഡി!
English Summary: Jackfruit Dates Shake