ചായയ്ക്കൊപ്പം പാലക്കാടൻ സ്പെഷൽ ബട്ടർ മുറുക്ക്
തമിഴ്നാട്ടിൽ ഉത്ഭവിച്ച ലഘുഭക്ഷണമാണ് മുറുക്ക്. തമിഴിൽ "വളച്ചൊടിക്കുക" എന്നാണ് ഈ പേരിന്റെ അർഥം. ജന്മം കൊണ്ട് തമിഴ്നാടിന് സ്വന്തമെങ്കിലും കേരളീയരുടെ ഇഷ്ട ലഘു ഭക്ഷണമാണിത്. ഇടവേളകളിലും ചായയ്ക്കൊപ്പവും കൊറിക്കാൻ ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം. പാലക്കാടൻ ആഗ്രഹാരങ്ങളിലെ സ്ത്രീകൾ തലമുറകൾ കൈമാറി വന്ന ഈ വിഭവം, പുതുതലമുറയും ഏറ്റെടുത്തിരിക്കുകയാണ്...

തമിഴ്നാട്ടിൽ ഉത്ഭവിച്ച ലഘുഭക്ഷണമാണ് മുറുക്ക്. തമിഴിൽ "വളച്ചൊടിക്കുക" എന്നാണ് ഈ പേരിന്റെ അർഥം. ജന്മം കൊണ്ട് തമിഴ്നാടിന് സ്വന്തമെങ്കിലും കേരളീയരുടെ ഇഷ്ട ലഘു ഭക്ഷണമാണിത്. ഇടവേളകളിലും ചായയ്ക്കൊപ്പവും കൊറിക്കാൻ ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം. പാലക്കാടൻ ആഗ്രഹാരങ്ങളിലെ സ്ത്രീകൾ തലമുറകൾ കൈമാറി വന്ന ഈ വിഭവം, പുതുതലമുറയും ഏറ്റെടുത്തിരിക്കുകയാണ്. വിവാഹവേളകൾ, ദീപാവലി, വിഷു, ഓണം, പൂജാ വേളകൾ എന്നീ അവസരകളിലാണ് പ്രധാനമായും ഈപലഹാരം ഉണ്ടാക്കുന്നത്. ചേരുവകളുടെ കുട്ടത്തിലുള്ള വെണ്ണ മുറുക്കിന്റെ സ്വാദ് വർധിപ്പിക്കുന്നു.
ചേരുവകൾ
1. അരിപ്പൊടി - 1കപ്പ്
2. കടലമാവ് -1/4 കപ്പ്
3. പൊട്ട് കടല -1/4 കപ്പ് (വറുത്തു പൊടിച്ചു എടുത്തത്)
4. ബട്ടർ -1 ടേബിൾസ്പൂൺ
5. ജീരകം -1/2 ടീസ്പൂൺ
6. കായപ്പൊടി -1/2 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
9. എണ്ണ -വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ അരിപ്പൊടി, കടലമാവ്, വറുത്തു പൊടിച്ച പൊട്ടു കടല, കായപ്പൊടി, ജീരകം, പാകത്തിന് ഉപ്പ്, ബട്ടർ എന്നിവ നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ച് എടുക്കുക. ചൂടായ എണ്ണയിലേക് ഇടിയപ്പ കുഴലിലൂടെ മുറുക്കിന്റെ അച്ചിട്ട് മാവ് പിഴിഞ്ഞ് ഇടത്തരം തീയിൽ വറുത്തു എടുക്കാം. ഇടിയപ്പകുഴൽ ഇടക്ക് ഇളക്കി കൊടുത്താൽ മാവ് എളുപ്പത്തിൽ എണ്ണയിലേക്ക് ഊർന്ന് ഇറങ്ങും. എണ്ണയിലെ കുമിളകൾ താഴുമ്പോൾ മുറുക്ക് കോരി എടുക്കാവുന്നതാണ്.
മുറുക്കിന്റെ പോഷകമൂല്യം
ഒരേ സമയം പോഷവും ദഹിക്കാൻ എളുപ്പമുള്ളതുമായ ഒരു വിഭവമാണിത്. അരിമാവിൽ കുറഞ്ഞ നാരുകളെ ഉള്ളൂവെങ്കിലും കടല മാവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കാർബോഹൈഡ്രേറ്റും കാൽസ്യവും അടങ്ങിയതാണിത്. ഈ ഭക്ഷണത്തിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അത് ചർമത്തിനും മുടിയ്ക്കും വളരെ ഉത്തമമാണ്.