നാടൻ രുചിയിൽ പുളിയും എരിവുമുള്ള തൈര് കറി
നല്ല നാടൻകറിയുടെ മണവും പുളിയും എരിവുമുള്ള തൈര് കറി റെഡി. ഊണിനൊപ്പമോ ദോശയുടെഒപ്പമോ കഴിക്കാൻ അടിപൊളി ടേസ്റ്റാണ്. ചേരുവകൾ തൈര് – 2 കപ്പ് ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 4 അല്ലി ചെറിയ ഉള്ളി – 5 എണ്ണം സവാള – 1 എണ്ണം തക്കാളി – 2 എണ്ണം പച്ചമുളക് – 5 എണ്ണം മുളകുപൊടി – 1സ്പൂൺ മഞ്ഞൾപ്പൊടി – കാൽ

നല്ല നാടൻകറിയുടെ മണവും പുളിയും എരിവുമുള്ള തൈര് കറി റെഡി. ഊണിനൊപ്പമോ ദോശയുടെഒപ്പമോ കഴിക്കാൻ അടിപൊളി ടേസ്റ്റാണ്.
ചേരുവകൾ
- തൈര് – 2 കപ്പ്
- ഇഞ്ചി – ചെറിയ കഷ്ണം
- വെളുത്തുള്ളി – 4 അല്ലി
- ചെറിയ ഉള്ളി – 5 എണ്ണം
- സവാള – 1 എണ്ണം
- തക്കാളി – 2 എണ്ണം
- പച്ചമുളക് – 5 എണ്ണം
- മുളകുപൊടി – 1സ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
- വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, കറിവേപ്പില, ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കുറച്ച് വെള്ളവും ഉപ്പും തൈരിൽ ചേർത്ത് കട്ടകൾ ഉടച്ച് കലക്കി വയ്ക്കുക.
- ഇനി ചൂടായ ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ചേർക്കാം. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, സവാള, 1 തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി അരിഞ്ഞത് ഓരോന്നായി ചേർത്ത് വഴറ്റുക.
- അധികം വേവുന്നതിനു മുൻപ് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഒരു തക്കാളി നാലഞ്ചു കഷ്ണമാക്കിയതും ആവശ്യത്തിന് ഉപ്പുംചേർത്ത് യോജിപ്പിച്ച് മൂടിവയ്ക്കുക.
- ചൂടാറിയാൽ അതിലേക്ക് തൈര് ഒഴിച്ച് കൊടുക്കാം.
- അവസാനം മറ്റൊരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളകും ചേർത്ത് തൈര്കറിയിലേക്ക് ഒഴിക്കാം.