വെണ്ടയ്ക്കാ മസാല, മീൻ പൊരിച്ചെടുക്കുന്ന പോലെ...
വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ഇളം വെണ്ടക്കായ്ക്കുള്ളിൽ മസാല നിറച്ച് എണ്ണയിൽ മീൻ വറക്കുന്നതു പോലെ വറുത്തെടുത്താൽ ചപ്പാത്തി, പറാത്ത, റൊട്ടി എന്നിവയ്ക്കൊപ്പം കൂട്ടാം. ചേരുവകൾ 1. വെണ്ടക്ക - 15 എണ്ണം 2.മല്ലിപ്പൊടി - രണ്ടു വലിയ

വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ പച്ചക്കറികളിലൊന്നാണ് വെണ്ടയ്ക്ക. ഇളം വെണ്ടക്കായ്ക്കുള്ളിൽ മസാല നിറച്ച് എണ്ണയിൽ മീൻ വറക്കുന്നതു പോലെ വറുത്തെടുത്താൽ ചപ്പാത്തി, പറാത്ത, റോട്ടി എന്നിവയ്ക്കൊപ്പം കൂട്ടാം.
ചേരുവകൾ
1. വെണ്ടക്ക - 15 എണ്ണം
2. മല്ലിപ്പൊടി - രണ്ടു വലിയ സ്പൂൺ
ജീരകപ്പൊടി - രണ്ടു ചെറിയ സ്പൂൺ
ആംചൂർ പൗഡർ - ഒരു ചെറിയ സ്പൂൺ
ഗരംമസ്സാല പൊടി - ഒരു ചെറിയ സ്പൂൺ
മഞ്ഞള്‍പ്പൊടി - കാൽ ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
3. എണ്ണ - നാലു വലിയ സ്പൂൺ
4. നാരങ്ങനീര്, മല്ലിയില - പാകത്തിന്
പാകം ചെയ്യുന്ന വിധം
- വെണ്ടയ്ക്ക നന്നായി തുടച്ചുണക്കിയ ശേഷം നീളത്തിൽ കീറി വയ്ക്കുക.
- ഒരു വലിയ ബൗളിൽ മസാലയ്ക്കു വേണ്ട രണ്ടാമത്തെ ചേരുവകൾ യോജിപ്പിക്കുക. ഇതിലേക്കു രണ്ടു വലിയ സ്പൂണ്‍ എണ്ണ ചേർത്തു സ്റ്റഫിങ്ങ് തയാറാക്കണം.
- ഓരോ വെണ്ടക്കയും എടുത്തു സ്റ്റഫിങ്ങ് നന്നായി നിറച്ചു മാറ്റിവയ്ക്കണം.
- ഒരു വലിയ പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി , വെണ്ടക്ക ഒരു ലെയറായി നിരത്തുക .
- രണ്ടു മിനിറ്റിനു ശേഷം തീ കുറച്ചു, പാൻ അടച്ചു വച്ചു വേവിക്കുക.
- പിന്നീട് ഓരോ വെണ്ടയ്ക്കയും മെല്ലെ മറിച്ചിട്ട ശേഷം പാത്രം അടച്ചു വച്ചു വീണ്ടും രണ്ടു മിനിറ്റ് വേവിക്കണം.
- ഇനി ഇടക്കിടെ വെണ്ടയ്ക്ക പാനോട് കൂടി മെല്ലെ ഇളക്കിക്കൊടുക്കണം. ഏകദേശം 15 മിനിറ്റ് എടുക്കും വെണ്ടയ്ക്ക വേവാന്‍ .
- വിളമ്പുന്നതിനു തൊട്ടുമുൻപ് അൽപം നാരങ്ങാനീരും മല്ലിയിലയും ചേർക്കാം .
- ചൂടോടെ പറാത്തക്കോ , റോട്ടിക്കോ ഒപ്പം വിളമ്പാം .
English Summary : Bharwa Bhindi is a popular Indian side dish where the okra is stuffed with a spicy filling.