മധുരം നിറയ്ക്കാൻ ഒരു സ്വീഡിഷ് ആപ്പിൾ കേക്ക് തയാറാക്കിയാലോ? വാനിലയും കറുവാപ്പട്ട പൊടിച്ചതും ചേർന്ന് രുചിവിതറുന്ന കേക്കാണിത്. ബേക്കിങ് പൗഡർ ഒട്ടും ചേർക്കാതെ ഈ ടേസ്റ്റി കേക്ക് തയാറാക്കാം. ചേരുവകൾ ബട്ടർ – 150 ഗ്രാം മുട്ട – 3 എണ്ണം പഞ്ചസാര – 210 ഗ്രാം മൈദ – 125 ഗ്രാം വാനില ഷുഗർ – 2 ടീസ്പൂൺ ആപ്പിൾ –

മധുരം നിറയ്ക്കാൻ ഒരു സ്വീഡിഷ് ആപ്പിൾ കേക്ക് തയാറാക്കിയാലോ? വാനിലയും കറുവാപ്പട്ട പൊടിച്ചതും ചേർന്ന് രുചിവിതറുന്ന കേക്കാണിത്. ബേക്കിങ് പൗഡർ ഒട്ടും ചേർക്കാതെ ഈ ടേസ്റ്റി കേക്ക് തയാറാക്കാം.
ചേരുവകൾ
- ബട്ടർ – 150 ഗ്രാം
- മുട്ട – 3 എണ്ണം
- പഞ്ചസാര – 210 ഗ്രാം
- മൈദ – 125 ഗ്രാം
- വാനില ഷുഗർ – 2 ടീസ്പൂൺ
- ആപ്പിൾ – 2
- കറുവാപ്പട്ട പൊടിച്ചത് – 2 ടീസ്പൂൺ
- ബ്രൗണ്‍ ഷുഗർ – 2 ടേബിൾസ്പൂൺ
വാനില ഷുഗർ തയാറാക്കാൻ
ചേരുവകൾ
- പഞ്ചസാര – 200 ഗ്രാം
- വാനില പൗഡർ – 1 ടീസ്പൂൺ (രണ്ട് ചേരുവകളും ഒരു മിക്സറിൽ ഇട്ട് പൊടിച്ചെടുക്കാം.)
തയാറാക്കുന്ന വിധം
- ബട്ടർ ഉരുക്കി തണുക്കാൻ വയ്ക്കുക.
- അവ്ൻ 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്തിടുക. കേക്ക് മോൾഡിൽ ബട്ടർ പേപ്പർ നിരത്തി തയാറാക്കി വയ്ക്കാം.
- ഒരു പാത്രത്തിൽ മൈദയും വാനില – ഷുഗറും ഇട്ട് യോജിപ്പിക്കുക.
- ബ്രൗൺ ഷുഗറും കറുവാപ്പട്ട പൊടിച്ചതും മറ്റൊരു ചെറിയ പാത്രത്തിൽ യോജിപ്പിച്ചെടുക്കുക.
- ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും മുട്ടയും ബീറ്റർ ഉപയോഗിച്ച് നന്നായി പതപ്പിച്ച് എടുക്കുക. ബേക്കിങ് പൗഡർ ഉപയോഗിക്കുന്നില്ലാത്തതുകൊണ്ട് മുട്ട നന്നായി പതഞ്ഞു വരാൻ ശ്രദ്ധിക്കണം.
- ഇതിലേക്ക് ഉരുക്കി എടുക്ക ബട്ടർ ചേർത്ത് ഫോൾഡ് ചെയ്യാം.
- മൈദ, വാനില, ഷുഗർ മിശ്രിതം കുറേശ്ശേ ഇതിലേക്ക് ചേർത്ത് മൃദുവായി യോജിപ്പിച്ച് എടുക്കാം.
- ഈ മാവ് തയാറാക്കിയ കേക്ക് ടിന്നിലേക്ക് ഒഴിക്കാം.
- ചെറുതായി മുറിച്ചെടുത്ത ആപ്പിൾ കഷ്ണങ്ങൾ ഇതിന് മുകളിൽ നിരത്താം.
- ഇതിന് മുകളിലായി കറുവാപ്പട്ട – ബ്രൗൺ ഷുഗർ മിശ്രിതം വിതറാം. 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. രുചികരമായ സ്വീഡിഷ് ആപ്പിൾ കേക്ക് തയാർ.
English Summary : Here's the recipe of Swedish apple cake with vanilla and cinnamon that comes together quickly with very less ingredients.