കോൺഫ്ളോർ കുറുക്കിയെടുക്കുന്ന സമയം മാത്രം മതി സൂപ്പർ ഡിസേർട്ട് തയാറാക്കാം. ചേരുവകൾ 1.കോൺഫ്ളോർ - ഒന്നര വലിയ സ്പൂൺ 2.പാൽ - ഒരു കപ്പ് 3.പഞ്ചസാര - അരക്കപ്പ് 4.കട്ടത്തൈര് (കനംകുറഞ്ഞ തുണിയിൽ കെട്ടിത്തൂക്കിയിട്ടു വെള്ളം മുഴുവനും കളഞ്ഞത്) - രണ്ടു കപ്പ് 5.മാമ്പഴം, കാൽ ഇഞ്ചു ചതുരക്കഷണങ്ങളാക്കിയത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഫ്ളോർ കുറുക്കിയെടുക്കുന്ന സമയം മാത്രം മതി സൂപ്പർ ഡിസേർട്ട് തയാറാക്കാം.

ചേരുവകൾ

1.കോൺഫ്ളോർ - ഒന്നര വലിയ സ്പൂൺ
2.പാൽ - ഒരു കപ്പ്
3.പഞ്ചസാര - അരക്കപ്പ്
4.കട്ടത്തൈര് (കനംകുറഞ്ഞ തുണിയിൽ കെട്ടിത്തൂക്കിയിട്ടു വെള്ളം മുഴുവനും കളഞ്ഞത്) - രണ്ടു കപ്പ്
5.മാമ്പഴം, കാൽ ഇഞ്ചു ചതുരക്കഷണങ്ങളാക്കിയത് - 250 ഗ്രാം
6.കശുവണ്ടിപ്പരിപ്പു വറുത്തതു നുറുക്കിയത് - രണ്ടു വലിയ സ്പൂൺ
മാങ്ങാക്കഷണങ്ങൾ, ചെറി - അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙കോൺഫ്ളോർ അൽപം പാലിൽ കലക്കിയ ശേഷം ബാക്കിപാലും ചേർത്തു കട്ടകെട്ടാതെ കലക്കിയെടുക്കുക.
∙ഇതിൽ പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി വാങ്ങി ചൂടാറാൻ വയ്ക്കണം.
∙കട്ടത്തൈര് ഒരു ബൗളിലാക്കി നന്നായി ഉടയ്ക്കുക.
∙ഇതിലേക്കു ചൂടാറിയ കോൺഫ്ളോർ മിശ്രിതവും മാമ്പഴവും ചേർത്തു മെല്ലെ യോജിപ്പിക്കുക.
∙ഗ്ലാസുകളിലോ ചെറിയ പുഡിങ് ബൗളുകളിലോ ആക്കി മാങ്ങാ സ്ലൈസും ചെറിയും കൊണ്ട് അലങ്കരിക്കുക. മുകളിൽ നട്സും വിതറണം.
∙നന്നായി തണുപ്പിച്ചു വിളമ്പാം.

ADVERTISEMENT

English Summary : Easy Mango Dessert Recipe for Easter Lunch.