പെസഹാ അപ്പം /ഇൻറി അപ്പം തയാറാക്കുന്നത് ചില പ്രദേശങ്ങളിൽ വ്യത്യസ്തമായാണ്. ആവിയിൽ പുഴുങ്ങിയെടുത്തും ചട്ടിയിൽ എണ്ണയൊഴിച്ച് ചുട്ടെടുക്കുന്ന രീതിയിലും ഇൻറി അപ്പം തയാറാക്കാറുണ്ട്. രണ്ടു രീതിയും ഇവിടെ പരിചയപ്പെടാം.ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയിൽ ഈ അപ്പത്തിനും മുകളിൽ വയ്ക്കുന്നതിനാൽ കുരിശപ്പം എന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെസഹാ അപ്പം /ഇൻറി അപ്പം തയാറാക്കുന്നത് ചില പ്രദേശങ്ങളിൽ വ്യത്യസ്തമായാണ്. ആവിയിൽ പുഴുങ്ങിയെടുത്തും ചട്ടിയിൽ എണ്ണയൊഴിച്ച് ചുട്ടെടുക്കുന്ന രീതിയിലും ഇൻറി അപ്പം തയാറാക്കാറുണ്ട്. രണ്ടു രീതിയും ഇവിടെ പരിചയപ്പെടാം. ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോല മുറിച്ചു കുരിശാകൃതിയിൽ ഈ അപ്പത്തിനും മുകളിൽ വച്ച് തയാറാക്കുന്ന അപ്പത്തിനെ കുരിശപ്പം എന്നും വിളിക്കുന്നു.

ഇൻറി അപ്പം ചുട്ടെടുക്കുന്ന രീതി

ADVERTISEMENT

1. ഇൻറി അപ്പത്തിന്റെ മാവ്
2. തേങ്ങ – ഒരു തേങ്ങയുടെ പകുതി, കൊത്താക്കിയത് ചുവന്നുള്ളി – 100 ഗ്രാം, നീളത്തിൽ അരിഞ്ഞത്
3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ വെളിച്ചെണ്ണയിൽ നന്നായി മൂപ്പിച്ചു മാറ്റി വച്ചിരിക്കുന്ന ഇൻറി അപ്പത്തിന്റെ മാവിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ചെറിയ ഉരുളിയിലോ കൽച്ചട്ടിയിലോ അൽപം വെളിച്ചെ ണ്ണയൊഴിച്ച് അതിലേക്ക് ഓരോ തവി മാവു വീതം കോരി യൊഴിച്ചു ദോശയുടെ വലുപ്പത്തിൽ പരത്തി തിരിച്ചും മറിച്ചു മിട്ട് ഇരുവശവും നന്നായി മൊരിയിച്ചെടുക്കുക. 

ADVERTISEMENT

ഇൻറി അപ്പം അപ്പച്ചെമ്പിൽ തയാറാക്കുന്നത്

1‌. ഉഴുന്ന് – കാൽ കിലോ
   പച്ചരി – മുക്കാൽ കിലോ

2. തേങ്ങ – ഒരു തേങ്ങയുടെ പകുതി
   ചുവന്നുള്ളി – രണ്ട്
   ജീരകം – ഒരു നുള്ള്

3. ഉപ്പ് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ഉഴുന്നും പച്ചരിയും കഴുകിയ ശേഷം വെള്ളമൊഴിച്ചു കുതിർത്തു വയ്ക്കുക.

∙ഇതു കഴുകി വാരി രണ്ടാമത്തെ േചരുവയും ചേർത്തു മയത്തിൽ അരച്ചെടുക്കണം. പാകത്തിന് ഉപ്പ് ചേർക്കാം. നന്നായി യോജിപ്പിച്ച് മൂന്നാലു മണിക്കൂർ വയ്ക്കുക.

തയാറാക്കിയ ഇൻറി അപ്പംചെറിയ കഷണങ്ങളാക്കി മുറിച്ച് പാലിൽ മുക്കി കഴിക്കാം.

∙ഒരു പാത്രത്തിലെ മാവ് പരന്ന സ്റ്റീൽ പ്ലേറ്റിൽ ഒഴിക്കുക. മാവിനു മുകളിൽ ഓശാനപ്പെരുന്നാളിനു കിട്ടിയ കുരുത്തോല കീറിയത് കുരിശാകൃതിയിൽ വച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിച്ചും ഇൻറി അപ്പം തയാറാക്കാം.

ശർക്കരപ്പാൽ

1. തേങ്ങ – രണ്ട്
2. ഏലയ്ക്ക പൊടിച്ചത് – ഒന്നര വലിയ സ്പൂൺ
ചുക്കു പൊടിച്ചത് – അര ചെറിയ സ്പൂൺ
3. ശർക്കര – ഒരു കിലോ
4. അരിപ്പൊടി – രണ്ടരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞു രണ്ടു കപ്പ് ഒന്നാം പാലും ആവശ്യത്തിനു രണ്ടും മൂന്നും പാലും എടുത്തു വയ്ക്കുക. ഒന്നാം പാലിൽ രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വയ്ക്കണം.

∙ശർക്കര കഷണങ്ങളാക്കി മൂന്നു കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക.

∙രണ്ടും മൂന്നും പാൽ യോജിപ്പിച്ച് അതിലേക്ക് ശർക്കര ഉരുക്കി അരിച്ചതും അരിപ്പൊടിയും ചേർത്തു കട്ട കെട്ടാതെ ഇളക്കി യോജിപ്പിക്കുക.

∙ഇതു ചുവടു കട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വച്ചു തുടരെയിളക്കി കുറുക്കുക.

∙പാകത്തിനു കുറുകുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഒന്നാംപാൽ ചേർത്തിളക്കി തിള വരും മുമ്പ് വാങ്ങാം.