ഇഡ്ഡലി കിങ് എന്നറിയപ്പെടുന്ന െചന്നൈ സ്വദേശി ഇനിയവനാണ് ഇഡ്ഡലി ദിനം എന്ന ആശയത്തിനു പിന്നിൽ. കേറ്ററിങ് രംഗത്തു പ്രവർത്തിക്കുന്ന ഇനിയവൻ 128 കിലോ തൂക്കമുള്ള ഇഡ്ഡലിയുണ്ടാക്കി 2013ൽ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.. ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.. മലയാളിയുടെ പ്രാതലിൽ
ഇഡ്ഡലി കിങ് എന്നറിയപ്പെടുന്ന െചന്നൈ സ്വദേശി ഇനിയവനാണ് ഇഡ്ഡലി ദിനം എന്ന ആശയത്തിനു പിന്നിൽ. കേറ്ററിങ് രംഗത്തു പ്രവർത്തിക്കുന്ന ഇനിയവൻ 128 കിലോ തൂക്കമുള്ള ഇഡ്ഡലിയുണ്ടാക്കി 2013ൽ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.. ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.. മലയാളിയുടെ പ്രാതലിൽ
ഇഡ്ഡലി കിങ് എന്നറിയപ്പെടുന്ന െചന്നൈ സ്വദേശി ഇനിയവനാണ് ഇഡ്ഡലി ദിനം എന്ന ആശയത്തിനു പിന്നിൽ. കേറ്ററിങ് രംഗത്തു പ്രവർത്തിക്കുന്ന ഇനിയവൻ 128 കിലോ തൂക്കമുള്ള ഇഡ്ഡലിയുണ്ടാക്കി 2013ൽ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.. ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.. മലയാളിയുടെ പ്രാതലിൽ
ഇഡ്ഡലി കിങ് എന്നറിയപ്പെടുന്ന െചന്നൈ സ്വദേശി ഇനിയവനാണ് ഇഡ്ഡലി ദിനം എന്ന ആശയത്തിനു പിന്നിൽ. കേറ്ററിങ് രംഗത്തു പ്രവർത്തിക്കുന്ന ഇനിയവൻ 128 കിലോ തൂക്കമുള്ള ഇഡ്ഡലിയുണ്ടാക്കി 2013ൽ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്.. ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.. മലയാളിയുടെ പ്രാതലിൽ ഇഡ്ഡലി സവിശേഷം. ശരീരത്തിന് ഹാനികരമായ കൊഴുപ്പില്ലാത്തതിനാൽ ധൈര്യമായി കഴിക്കാം. ഒരു ഇഡ്ഡലിയിൽ ശരാശരി പോഷക ഘടകങ്ങൾ ഇപ്രകാരം: ഊർജം– 40 കാലറി, പ്രോട്ടീൻ– രണ്ടു ഗ്രാം., നാരുകൾ – രണ്ടു ഗ്രാം., കാർബോ ഹൈഡ്രേറ്റ് – എട്ട് ഗ്രാം. ഇതിനു പുറമേ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയൊക്കെ ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്നു. ഉഴുന്നിലാണ് അയണിന്റെ സാന്നിധ്യമുള്ളത്. പുളിപ്പിക്കൽ പ്രക്രിയ നടക്കുന്നതും ആവിയിൽ വേവിക്കുന്നതും ഇതിനെ ആരോഗ്യകരമാക്കുന്നു.
വിശ്വപൗരൻ ശശി തരൂരിന്റെ ഇഷ്ട ഭക്ഷണം
ഇഡ്‌ഡലിയും മുളകു ചമ്മന്തിയുമാണ് വിശ്വപൗരൻ ശശി തരൂരിന്റെ ഇഷ്ട ഭക്ഷണവും ആരോഗ്യരഹസ്യവും. മൂന്നു നേരവും അത് കിട്ടിയാൽ സന്തോഷം. തിരഞ്ഞെടുപ്പു പ്രചാരണകാലത്തും അതിനു മാറ്റമില്ല. അദ്ദേഹത്തിന്റെ ഇഷ്ടമറിയാവുന്നവർ ഏതു നേരത്തും ഇഡ്‌ഡലി കരുതും. അല്ലെങ്കിൽ ദോശയായാലും മതി. ശുദ്ധ വെജിറ്റേറിയൻ ആണ് തിരുവനന്തപുരത്തുകാരുടെ എംപി.
ട്വീറ്ററിൽ താരമായ ഇഡ്ഡലി
ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ്’ എന്നെഴുതിയപ്പോൾ ബ്രിട്ടിഷുകാരൻ എഡ്വേഡ് ആൻഡേഴ്സൻ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല അതു തിളയ്ക്കുന്ന സാമ്പാറിൽ കയ്യിടുംപോലെയാകുമെന്ന്. സാക്ഷാൽ ശശി തരൂരടക്കമുള്ള ഇഡ്ഡലിപ്രേമികൾ കാര്യമായിത്തന്നെ എഡ്വേഡിനെ പൊള്ളിച്ചുകളഞ്ഞു. ഇഡ്ഡലിയെക്കുറിച്ചു പറഞ്ഞുപറഞ്ഞ് അവസാനം അത് ഏതു സംസ്ഥാനത്തെ സാമ്പാറിനാണു നല്ല രുചി എന്ന ചർച്ചയിലേക്കുമെത്തി.
ഫൂഡ് ഡെലിവറിക്കാരുടെ ഒരു ചോദ്യമാണ് ചരിത്ര പ്രഫസറായ ആൻഡേഴ്സന്റെ ഇഡ്ഡലി പരാമർശത്തിനു കാരണം. ആളുകൾ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ആ വിഭവം ഏതാണ്? എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് പ്രഫസർ, ഈ ലോകത്തിലെ തന്നെ ഏറ്റവും ബോറിങ് വിഭവം ഇഡ്ഡലിയാണെന്ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത്. അതോടെ ഇഡ്ഡലി പ്രേമികൾ ചാടിവീണു. ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിർണ്ണയിക്കുന്നതെന്നുള്ള അഭിപ്രായവുമായി വേറെ കുറേപ്പേരും എത്തി. ഇഡ്ഡലിക്കൊപ്പം ചിക്കൻ അല്ലെങ്കിൽ മട്ടൺ കറിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലർ കുറിച്ചു.
നാല് വ്യത്യസ്ത രുചിയിലുള്ള ഇഡ്ഡലി രുചികൾ ഇതാ...
തണ്ണിമത്തൻ ഇഡ്ഡലി
ആവശ്യമുള്ള സാധനങ്ങൾ: കുരുകളഞ്ഞ തണ്ണിമത്തൻ പഞ്ചസാരയും ചേർത്ത് കുഴഞ്ഞ പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കുക. ഇതു ഇഡ്ഡലി മാവിൽ കുഴച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് ഇഡ്ഡലിയുണ്ടാക്കിയെടുക്കുക. തണ്ണിമത്തനും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുത്തത് കുറുക്കിയ സോസായി ഉപയോഗിക്കാം.
പിസ ഇഡ്ഡലി
ആവശ്യമുള്ള സാധനങ്ങൾ: ഒന്നാം ചേരുവ: തക്കാളി–ഒന്ന്, കാരറ്റ്–ഒന്ന്, ക്യാപ്സിക്കം–ഒന്നിന്റെ പകുതി, സവാള–ഒന്ന്, പച്ചമുളക്–രണ്ട്. രണ്ടാം ചേരുവ: ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്–കാൽ ടീ സ്പൂൺ, നെയ്യ്–ഒരു ചെറിയ സ്പൂൺ, പഞ്ചസാര–ഒരു സപൂൺ, ഉപ്പ്–ഒരു നുള്ള്. തയാറാക്കുന്ന വിധം: (ആദ്യം ഇഡ്ഡലിയുടെ മുകളിൽ ഒഴിക്കേണ്ട സോസ് ആണ് തയാറാക്കേണ്ടത്): പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. പിന്നീട് തക്കാളി സോസ്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, ചതച്ച പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തു സോസാക്കി പാത്രത്തിലേക്കു മാറ്റി വയ്ക്കുക.
നൂൽപുട്ട് ഉണ്ടാക്കുന്ന പരന്ന തട്ടിലാണ് ഇഡ്ഡലി തയാറാക്കേണ്ടത്. തട്ടിൽ ഇഡ്ഡലി മാവൊഴിച്ച് (രാമശ്ശേരി ഇഡ്ഡലിയുടെ വലുപ്പത്തിൽ പരത്തി ഒഴിക്കണം) വേവിക്കണം. മുക്കാൽ വേവ് ആകുമ്പോൾ തീ അണച്ച് ഇഡ്ഡലിയുടെ മുകളിൽ സോസ് ഒഴിക്കണം. ഇതിനു മുകളിൽ ഒന്നാം ചേരുവ ചെറുതായി അരിഞ്ഞത് ചേർത്ത് അഞ്ച് മിനിറ്റ് കൂടി വേവിച്ച് വിളമ്പാം.
ചില്ലി മിനി ഇഡ്ലി
ആവശ്യമുള്ള സാധനങ്ങൾ: (ആദ്യം ചില്ലി മസാലയാണ് തയാറാക്കേണ്ടത്) വെളിച്ചെണ്ണ–രണ്ട് ടീ സ്പൂൺ, സവാള– ഒന്ന്, തക്കാളി–ഒന്ന്, പച്ചമുളക്–ഒന്ന്, ഇഞ്ചി–ചെറിയ കഷണം, മുളകുപൊടി അര ടീസ്പൂൺ, കറിവേപ്പില–നാല് തണ്ട്, മല്ലിയില–രണ്ട് തണ്ട്, ഉപ്പ്–പാകത്തിന്. തയാറാക്കുന്ന വിധം: പാത്രത്തിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയിട്ട് വഴറ്റുക. ചതച്ച പച്ചമുളക് ഇഞ്ചി എന്നിവ ചേർക്കുക. ശേഷം കറിവേപ്പില, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്ത് ഇളക്കി പാകമാകുമ്പോൾ ഇറക്കി വയ്ക്കുക.
പിന്നീട് ഉലുവ ചേർത്ത് ചെറിയ വലുപ്പത്തിൽ തയാറാക്കിയ ഇഡ്ഡലി തയാറാക്കി വച്ചിരിക്കുന്ന ചില്ലി മസാലയിൽ ചേർത്ത് അഞ്ച് മിനിറ്റ് ഇളക്കണം. ഇപ്പോൾ രുചികരമായ ചില്ലി മിനി ഇഡ്ഡലി തയാർ.
ഫ്രൈഡ് ഇഡ്ഡലി
ആവശ്യമുള്ള സാധനങ്ങൾ: ഒന്നാം ചേരുവ: തക്കാളി സോസ്–രണ്ട് സ്പൂൺ, സോയ സോസ്–അര സ്പൂൺ, മുട്ട–ഒന്ന്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്–കാൽ സ്പൂൺ, ബ്രഡ് പൊടി–പാകത്തിന്. രണ്ടാം ചേരുവ: വെളിച്ചെണ്ണ–രണ്ട് സപൂൺ, സവാള, ക്യാപ്സിക്കം, തക്കാളി–ഒന്ന് വീതം, കുരുമുളക്പൊടി–ഒരു ടീ സ്പൂൺ, മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല–അര ടീ സ്പൂൺ വീതം. തയാറാക്കുന്ന വിധം: സാധാരണ ഇഡ്ഡലി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒന്നാം ചേരുവ പുരട്ടി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
വെറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഡ്ഡലി ചേർത്ത് ചെറുതായി ചൂടാക്കിയശേഷം വിളമ്പാം.
ഒരു ഇഡ്ഡലിയിൽ ശരാശരി പോഷകഘടകങ്ങൾ ഇപ്രകാരം:
- ഊർജം–40 കാലറി (ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമായത് 1500 മുതൽ 2500 വരെ).
- പ്രോട്ടീൻ: രണ്ടു ഗ്രാം (മാംസപേശികളെ ശക്തിപ്പെടുത്താൻ ആവശ്യമായതാണിത്)
- നാരുകൾ: രണ്ടു ഗ്രാം (അർബുദത്തെ പ്രതിരോധിക്കാനും മലബന്ധത്തെ തടയാനും ഇതു സഹായിക്കുന്നു).
- കാർബോ ഹൈഡ്രേറ്റ്: എട്ടു ഗ്രാം (പ്രമേഹ രോഗികൾക്കു കഴിക്കാൻ കഴിയുന്ന അളവാണിത്).
ഇതിനു പുറമേ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയൊക്കെ ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്നു. ഉഴുന്നിലാണ് അയണിന്റെ സാന്നിധ്യമുള്ളത്. പുളിപ്പിക്കൽ പ്രക്രിയ നടക്കുന്നതും ആവിയിൽ വേവിക്കുന്നതും ഇതിന്റെ ആരോഗ്യ സാധ്യത വർധിപ്പിക്കുന്നു. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് ഇഡ്ഡലി പാചകം ചെയ്യുന്നതു ഗുണം വർധിപ്പിക്കും.
English Summary : To celebrate the fluffy goodness of South India, March 30 every year is celebrated as World Idli Day.