ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. വട്ടയപ്പത്തിന്റെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം. പച്ചരി – അരക്കിലോ തേങ്ങ – രണ്ടു ചെറുത് യീസ്റ്റ് – മുക്കാൽ െചറിയ സ്പൂൺ പഞ്ചസാര – അര െചറിയ സ്പൂൺ ചെറുചൂടുവെള്ളം – അരക്കപ്പ് പഞ്ചസാര – ഒരു കപ്പ് ഉണക്കമുന്തിരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ തയാറാക്കുന്ന മധുരമുള്ളൊരു പലഹാരമാണ് വട്ടയപ്പം. വട്ടയപ്പത്തിന്റെ രുചിക്കൂട്ട് എങ്ങനെയെന്നു നോക്കാം.

  • പച്ചരി – അരക്കിലോ
  • തേങ്ങ – രണ്ടു ചെറുത്
  • യീസ്റ്റ് – മുക്കാൽ െചറിയ സ്പൂൺ
  • പഞ്ചസാര – അര െചറിയ സ്പൂൺ
  • ചെറുചൂടുവെള്ളം – അരക്കപ്പ്
  • പഞ്ചസാര – ഒരു കപ്പ്
  • ഉണക്കമുന്തിരി – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙പച്ചരി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റി തോർത്തിൽ നിരത്തി, വെള്ളം മുഴുവൻ കളഞ്ഞെടുക്കണം.

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നരക്കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാംപാലും പിഴിഞ്ഞെടുത്തു വയ്ക്കണം.

ADVERTISEMENT

∙തേങ്ങയിൽ നിന്നു മുഴുവൻ പാലും പിഴിഞ്ഞു മാറ്റിയ ശേഷം അതും തരിയും േചർത്ത് ഇടിച്ചു പൊടിക്കണം.

∙പൊടിച്ച അരി–തേങ്ങ മിശ്രിതം ഇടഞ്ഞെടുക്കുക. ഇതു വീണ്ടും പൊടിച്ച ശേഷം ഇടഞ്ഞെടുക്കുക. ഇങ്ങനെ അരക്കപ്പ് പൊടി ബാക്കി വരുന്നതു വരെ പൊടിച്ച് ഇടയണം. ഇതാണ് തരി.

ADVERTISEMENT

∙ഈ തരിയിൽ ഒന്നരക്കപ്പ് രണ്ടാംപാൽ ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി കപ്പി കാച്ചിയെടുക്കണം.

∙മൂന്നാമത്തെ േചരുവ യോജിപ്പിച്ച്, പൊങ്ങാനായി മാറ്റിവയ്ക്കുക. പൊങ്ങി വരുമ്പോൾ അരിപ്പൊടി–തേങ്ങ മിശ്രിതത്തിൽ േചർക്കുക.

∙പഞ്ചസാര അരക്കപ്പ് രണ്ടാംപാലിൽ ചേർത്തു ചെറുതീയിൽ വച്ചിളക്കി അലിയിച്ച്, കപ്പിയിൽ ചേർത്തിളക്കുക.

∙ചൂടാറിയ ശേഷം ഈ പാൽ മിശ്രിതം, അരി–തേങ്ങാ മിശ്രിതത്തിൽ േചർത്തിളക്കുക. ഒന്നാംപാലും ചേർത്തു കട്ട കെട്ടാതെ കലക്കി, പൊങ്ങാൻ വയ്ക്കണം.

∙മയം പുരട്ടിയ തട്ടിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് മുകളിൽ ഉണക്കമുന്തിരി നിരത്തി ആവിയിൽ വേവിച്ചെടുക്കുക.

English Summary : Vattayappam is Kerala's own fermented Steamed Rice Cake.