ഈ ഉഷ്ണ സമയത്ത് പലര്‍ക്കും സർബത്തങ്ങട് കാച്ച്യാലോ എന്ന് തൂവാനത്തുമ്പി സിനിമയിലെ ജയകൃഷ്ണൻ സ്റ്റൈലിൽ ഒരു ചോദ്യമുണ്ട്. പലർക്കും അറിയാം ചൂടേറുമ്പോൾ ദാഹം ശമിപ്പിക്കാനും ദേഹം തണുക്കാനും സർബത്ത് ആളൊരു മിടുക്കനാണേ. വീട്ടിലും നാടൻ സർബത്ത് ഉണ്ടാക്കാം . ചേരുവകള്‍ : നമ്മുടെ പറമ്പുകളിൽ കാണുന്ന നന്നാറിയുടെ വേര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഉഷ്ണ സമയത്ത് പലര്‍ക്കും സർബത്തങ്ങട് കാച്ച്യാലോ എന്ന് തൂവാനത്തുമ്പി സിനിമയിലെ ജയകൃഷ്ണൻ സ്റ്റൈലിൽ ഒരു ചോദ്യമുണ്ട്. പലർക്കും അറിയാം ചൂടേറുമ്പോൾ ദാഹം ശമിപ്പിക്കാനും ദേഹം തണുക്കാനും സർബത്ത് ആളൊരു മിടുക്കനാണേ. വീട്ടിലും നാടൻ സർബത്ത് ഉണ്ടാക്കാം .

ചേരുവകള്‍ :

ADVERTISEMENT

നമ്മുടെ പറമ്പുകളിൽ കാണുന്ന നന്നാറിയുടെ വേര് (ആങ്ങാടി മരുന്നു കടകളിലും ലഭിക്കും ) പച്ചവെള്ളത്തിൽ കഴുകി. കഷ്ണങ്ങളാക്കിയത് ഒരു ചെറിയ കപ്പ് , പഞ്ചസാര ഒരു കിലോ , വെള്ളം രണ്ട് ലിറ്റർ . 

പാകം ചെയ്യുന്ന വിധം:

ADVERTISEMENT

ഒരു ചെറിയ കപ്പ്  പഞ്ചസാര ഒരു പാനിൽ എടുത്ത് കുറഞ്ഞ തീയിൽ  വറക്കുക . പഞ്ചസാരയുടെ നിറം മാറി അലിഞ്ഞ് രൂപത്തിലാകുമ്പോൾ അതിൽ ഒരു ലിറ്റർ വെള്ളം ചേർക്കുക . വെള്ളം തിളയ്ക്കാറാകുമ്പോൾ എടുത്തുവച്ച  പഞ്ചസാര മുഴുവൻ വെള്ളത്തിൽ ചേർക്കുക ബാക്കിയുള്ള ഒരു ലിറ്റർ വെള്ളവും ഈ സമയം ഒഴിക്കാം . വെള്ളം തിളയ്ക്കുമ്പോൾ നന്നാറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതു കൂടി ചേർത്ത് അൽപസമയം നന്നായി ഇളക്കുക . നന്നാറിയുടെ ഗന്ധവും രുചിയും ചേർന്നോ എന്ന് രുചിച്ച് നോക്കുക , ഇല്ലെങ്കിൽ അൽപം കൂടി നന്നാറി ചേര്‍ത്ത് തിളപ്പിക്കാവുന്നതാണ് . ശേഷം ഇവ അരിച്ചെടുത്ത് മറ്റോരു കുപ്പിയിലേക്ക് ആക്കി സൂക്ഷിക്കുക . ഇതിൽ നിന്ന് കാൽ ഗ്ലാസ് സർബത്ത് എടുത്ത് നാരങ്ങ പിഴിഞ്ഞ് വെള്ളമോ സോഡയോ ചേർത്താല്‍ സ്വാദേറിയ നന്നാറി സർബത്തായി .

English Summary : Sharbat is prepared from fruits or flower petals.