നാടൻ രുചിയിൽ ചക്കക്കുരു മുരിങ്ങയിലക്കറി
നാടൻ ചക്കക്കുരു മുരിങ്ങയിലക്കറി വിഷു സദ്യയ്ക്ക് ഒരുക്കാം. 1. ചക്കക്കുരു വൃത്തിയാക്കി നീളത്തിൽ മുറിച്ചത് രണ്ടു കപ്പ് പച്ചമുളക് മൂന്ന്, നീളത്തിൽ മുറിച്ചത് മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ ഉപ്പ് പാകത്തിന് 2. തേങ്ങ ചുരണ്ടിയത് ഒരു കപ്പ് മുളകുപൊടി ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ

നാടൻ ചക്കക്കുരു മുരിങ്ങയിലക്കറി വിഷു സദ്യയ്ക്ക് ഒരുക്കാം.
1. ചക്കക്കുരു വൃത്തിയാക്കി നീളത്തിൽ മുറിച്ചത് രണ്ടു കപ്പ്
പച്ചമുളക് മൂന്ന്, നീളത്തിൽ മുറിച്ചത്
മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ
ഉപ്പ് പാകത്തിന്
2. തേങ്ങ ചുരണ്ടിയത് ഒരു കപ്പ്
മുളകുപൊടി ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി കാൽ ചെറിയ സ്പൂൺ
ജീരകം അര ചെറിയ സ്പൂൺ
3. പച്ചമാങ്ങ അരിഞ്ഞത് കാൽ കപ്പ്
മുരിങ്ങയില വൃത്തിയാക്കിയത് രണ്ടു കപ്പ്
4. വെളിച്ചെണ്ണ ഒരു വലിയ സ്പൂൺ
5. കടുക് അര ചെറിയ സ്പൂൺ
6. ചുവന്നുള്ളി അരിഞ്ഞത് ഒരു വലിയ സ്പൂൺ
വറ്റൽമുളക് രണ്ട്, രണ്ടായി മുറിച്ചത്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു വേവിക്കുക.
∙ ചക്കക്കുരു വെന്ത ശേഷം രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതും മാങ്ങയും മുരിങ്ങയിലയും ചേർത്തിളക്കുക. നന്നായി തിളയ്ക്കുമ്പോൾ അടുപ്പിൽനിന്നു വാങ്ങിവയ്ക്കുക.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളിയും വറ്റൽമുളകും താളിച്ചു കറിയിൽ ചേർക്കുക.
∙ ചൂടോടെ വിളമ്പാം.
English Summary : Chakkakuru Muringayila Curry