ചക്കപ്പഴം സുലഭമായി നാട്ടിൽ കിട്ടുന്ന സമയമാണിത്, സദ്യയ്ക്ക് പഴുത്ത ചക്കക്കറി തയാറാക്കാം. 1. പഴുത്ത ചക്കച്ചുള വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പു നിറച്ച് പച്ചമുളക് –നാല്, അറ്റം പിളർന്നത് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് ജീരകം – അര ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കപ്പഴം സുലഭമായി നാട്ടിൽ കിട്ടുന്ന സമയമാണിത്, സദ്യയ്ക്ക് പഴുത്ത ചക്കക്കറി തയാറാക്കാം.

1. പഴുത്ത ചക്കച്ചുള വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പു നിറച്ച്
പച്ചമുളക് –നാല്, അറ്റം പിളർന്നത്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
ജീരകം – അര ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി
3. വെള്ളം – ഒരു കപ്പ്
4. നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
5. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
6. കടുക് – അര ചെറിയ സ്പൂൺ
7. ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – ഒന്ന്, കഷണങ്ങളാക്കിയത്
കറിവേപ്പില – ഒരു പിടി

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അൽപം വെള്ളം ചേർത്തു വേവിക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചത് ഒരു കപ്പ് വെള്ളത്തിൽ കലക്കി ചക്കമിശ്രിതത്തിൽ ചേർത്തിളക്കി ചെറുതീയിൽ വച്ചു വേവിക്കണം.
∙ ഇതിലേക്കു നാരങ്ങാനീരു ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി വാങ്ങുക.
∙ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച്, ഏഴാമത്തെ ചേരുവ വഴറ്റി കറിയിൽ ചേർത്തിളക്കുക.

ADVERTISEMENT

English Summary : Jackfruit Curry, Vishu Special.