പെർഫക്ട് ബ്രേക്ക്ഫാസ്റ്റ് : ഉരുളക്കിഴങ്ങും തക്കാളിയും ചേർത്തുണ്ടാക്കുന്ന അഫ്ഗാനി ഓംലെറ്റ്
ഓംലെറ്റ് ഇഷ്ടമല്ലാത്തവരായി ആരുമില്ല. പാചകം നന്നായി വശമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണ് ഓംലെറ്റ്. മുട്ടയിൽ അൽപ്പം കുരുമുളകും ഉപ്പും മാത്രം ചേർത്തുണ്ടാക്കുന്നതാണ് എറ്റവും എളുപ്പമാർന്ന രീതിയെങ്കിലും കാലത്തിനു അനുസൃതമായി ഓംലെറ്റിൽ വിവിധ പരീക്ഷണങ്ങൾക്കാണ് ലോകം സാക്ഷ്യം

ഓംലെറ്റ് ഇഷ്ടമല്ലാത്തവരായി ആരുമില്ല. പാചകം നന്നായി വശമില്ലാത്തവർക്ക് പോലും എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണ് ഓംലെറ്റ്. മുട്ടയിൽ അൽപ്പം കുരുമുളകും ഉപ്പും മാത്രം ചേർത്തുണ്ടാക്കുന്നതാണ് എറ്റവും എളുപ്പമാർന്ന രീതിയെങ്കിലും കാലത്തിനു അനുസൃതമായി ഓംലെറ്റിൽ വിവിധ പരീക്ഷണങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ചീസ്, സവാള, പാൽ, തക്കാളി, മസാല പൊടികൾ, മീറ്റ്, സൊസേജ് തുടങ്ങി ഒട്ടേറെ ചേരുവകൾ ചേർത്തുള്ള ഓംലെറ്റ് റെസീപ്പികൾ ഇന്ന് ലഭ്യമാണ്. അതിൽ പ്രധാനിയാണ് അഫ്ഗാനി ഓംലെറ്റ്. ഉരുളക്കിഴങ്ങും തക്കാളിയും ചേർത്തുണ്ടാക്കുന്ന അഫ്ഗാനി ഓംലെറ്റ് ‘ പെർഫക്ട് ബ്രേക്ക്ഫാസ്റ്റ്’ വിഭവമായിട്ടാണ് അറിയപ്പെടുന്നത്. ബ്രെഡ്, ബൺ എന്നിവയ്ക്കൊപ്പമാണ് പൊതുവേ ഇത് വിളമ്പുന്നത്. എണ്ണയ്ക്ക് പകരം ബട്ടർ ഉപയോഗിക്കുന്നതാണ് നല്ലതെങ്കിലും ബട്ടർ ഉപയോഗിക്കാൻ താൽപര്യമില്ലാത്തവർക്ക് ഒലീവ് ഓയിൽ ഉപയോഗിക്കാം.
ചേരുവകൾ
- ഉരുളക്കിഴങ്ങ്– ഒരെണ്ണം
- തക്കാളി– ഒരെണ്ണം
- സവാള– ഒരെണ്ണം
- പച്ചമുളക്– 3 എണ്ണം
- ഉപ്പ്– അര ടീ സ്പൂൺ
- കുരുമുളക് പൊടി– അര ടീ സ്പൂൺ
- മുട്ട– 3 എണ്ണം
- ബട്ടർ– 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പാനിൽ ബട്ടർ ഇട്ട് അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക. പാർ ബോയിൽ ചെയ്തു വെള്ളം ഊറ്റി കളഞ്ഞതിനു ശേഷമുള്ള ഉരുളക്കിഴങ്ങ് ആണെങ്കിൽ കുറച്ചു കൂടി നല്ലത്. ഉരുളക്കിഴങ്ങ് അത്യാവശ്യം വെന്തു കഴിയുമ്പോൾ അതിലേക്ക് ചെറുതായി നുറുക്കി വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ഉപ്പും കുരുമുളകും ചേർക്കുക. ഇതിനു പിന്നാലെ ഇതിലേക്ക് 3 മുട്ട പൊട്ടിച്ച് ഒഴിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ചേർത്ത് അടച്ചുവച്ചു ചെറിയ തീയിൽ വേവിച്ചെടുക്കുക.
English Summary : Eggs With Potatoes And Tomatoes, Easy Afghani Omelette.